താൾ:RAS 02 01-150dpi.djvu/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-69- വളം:-ഇത് സ്വാഭാവികമെന്നും കൃത്രിമമെന്നും രണ്ടു വിധത്തിലുണ്ട്.മത്തി,ഇലകൾ മുതലായവ സ്വാഭാവികത്തിൽ ഉൾപ്പെട്ടവയാകുന്നു.ഇല്ലനക്കരി,എല്ല്,മത്സ്യം മുതലായവ കൃത്രിമങ്ങളുടെ കൂട്ടത്തിലാണു ഗണിക്കപ്പെട്ടിട്ടുള്ളത്.കൊതമ്പ് കൃഷിക്ക് ഇല്ലനക്കരി വിശെഷമാണത്രെ.

         .കരകൌശലം.

നിറം പോയ ആനക്കൊമ്പ്സാമാനങ്ങൾക്ക് നിറം വരുത്തുവാനുള്ള പ്രയോഗങ്ങൾ:- (എ)സൊപ്പൂവെള്ളം കൊണ്ട് നല്ലവണ്ണം തെച്ചുകഴുകി കണ്ണാടിച്ചില്ലിന്റെ ചൊട്ടിൽ വൈലത്തു വെക്കുക.സൂര്യരശ്മിക്ക് നിറം വരുത്തുവാനുള്ള സക്തിയുണ്ട്. (ബി)കുറച്ചുതീത്തൈലവും ക്ലോറൈഡ് ആഫ് ലൈം(Chloride of lime)എന്ന സാധനവും ചെർന്ന വെള്ളത്തിൽ കുറച്ചുനെരം ഇടുക. (സി)ദന്തസ്സാമാനങ്ങൾ വെള്ളത്തിൽ മുക്കി വായുസഞ്ചാരമുള്ള ഗന്ധകപ്പുരയിൽ കാണിക്കുക.എന്നാലും നിറം കിട്ടും. (ഡി)ക്വാഡ്രൊ ഓക്സ്യാലിക് ആസിഡ് ചെർത്ത വെള്ളത്തിൽ ഇട്ടാൽ ആനക്കൊമ്പിൽ നിന്നു മഷിപറ്റിയ പാട് കളയാവുന്നതാകുന്നു.

                 വൈദ്യം.

1.മാനസികമായും കായികമായും ഉള്ള അത്യദ്ധ്വാനമാണു ലഹരി സാധനങ്ങൾ ഭക്ഷിക്കുവാൻ ജനങ്ങളെ പ്രെരിപ്പിക്കുന്ന മുഖ്യ കാരണങ്ങളിൽ ഒന്നെന്ന് നിർവ്വിവാദമാണു.എന്നാൽ കായക്ലെശം കൊണ്ടും മന:ക്ലേശംകൊണ്ടും ഉണ്ടാവുന്ന ക്ഷീണം തീർപ്പാൻ തൊട്ടം ,മൈതാനം,കടല് വക്ക് ഇങ്ങിനെയുള്ള പ്രദേശങ്ങളിലെ ശുദ്ധവായു ശ്വസിക്കൽ തണുത്ത ശുദ്ധജലത്തിൽ കുളി മുതലായ നല്ലവഴികളിരിക്കെ ആയുഷ്ക്കാലത്തെ പകുതിപ്പെടുത്തുന്ന മദ്യപാനത്തെ അപെക്ഷിക്കുന്നതെന്തിനാണു! 2.അപൂർവ്വം ചില ദിവസങ്ങളിൽ പട്ടിണികിടക്കുന്നത് ദെഹത്തിനു നല്ലതാണ.അത് ഉദരത്തിന്നൊരു വിശ്രമമാകുന്നു. ഫലങ്ങൽ മാത്രം ഭക്ഷിക്കുന്നത് തലവെദന,നീരിറക്കം,ഉറക്കമില്ലായ്മ ഇവയെ ഇല്ലായ്മ ചെയ്യുവാൻ സഹായിക്കുന്നതാകുന്നു. 3.സാമാന്യമായിട്ട് കാലും കയ്യും തണുക്കുന്നത് ദഹന ക്ഷയത്തിന്റെ ലക്ഷണമാകുന്നു.

                 സ്വന്തം.

സർക്കാരിൽ നിന്ന് ഞങ്ങൾക്ക് സദയം അയച്ചു തന്നിട്ടുള്ള 1901-ലെ കൊച്ചി സംസ്താനം വക സെൻസസ്(കനെഷുമാരി)റിപ്പൊർട്ട് സന്തൊഷ പൂർവ്വം കൈപ്പറ്റിയിരിക്കുന്നു.സ്തലച്ചുരുക്കത്താൽ ഈ ലക്കത്തിൽ അഭിപ്രായം പറവാൻ സാധിക്കാത്തതാണു. ഒറ്റപ്പാലത്തെ മാസംതൊറും പ്രസിദ്ധപ്പെടുത്തിവരുന്നതും 'സാമുദായികത്വത്തെ'സംബന്ധിച്ചെടത്തൊളം 'നായരുടെ' അനുഗാമിയും ആയ 'എഴുത്തച്ചന്റെ കർക്കടകം ചിങ്ങം രണ്ടുപ്രതികൾ കിട്ടിയിരിക്കുന്നു.ഇത് നന്നായാൽ നന്ന്. വിഷയബാഹുല്യത്താൽ പ്രസ്താവനയിൽ പറഞ്ഞതിൽ കുറെക്കൂടി ഭാഗങ്ങൾ ഇത്തവണ ചെർക്കെണ്ട്തായി വന്നുവെന്ന് വായനക്കാരെ അറിവിച്ചുകൊള്ളുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/70&oldid=167385" എന്ന താളിൽനിന്ന് ശേഖരിച്ചത്