താൾ:RAS 02 01-150dpi.djvu/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പേപ്പട്ടി വിഷത്തിന്ന് ബാബൂൾ (തമിഴിൽ പീന്തൊള്ളാനി). എന്ന സിദ്ധൗഷധം പി.എം. .എന്ന ആൾ എഴുതിയിരിക്കുന്ന പ്രത്യൗഷധങ്ങൾ മുതലായവ വൈദ്യശാസ്ത്രാനഭീഞ്ജന്മാർ പരീക്ഷിച്ചുനോക്കുന്നതായാൽ ആയവ പഴക്കമുള്ള ചികിത്സകന്മാരുടെ അനുവാദത്തോടുകൂടി വേണ്ടതാകുന്നു. അല്ലെങ്കിൽ കിഞ്ചിഞ്ജന്മാരായ 'മുറികുന്തക്കാരുടെ ഉപദ്രവവും അതുമൂലം 'ധന്വന്തരിക്ക്' അപവാദവും വരുന്നതാണെന്ന് അവർ ദയവുചെയ്ത് ആലൊചിപ്പാൻ അപേക്ഷ.'

'ധന്വന്തര', ആര്യവൈദ്യസമാജത്തിന്റെ ഉത്തമാംഗമായി വിചാരിക്കപ്പെടാവുന്നതും സമാജത്തിലെ മറ്റുള്ള അംഗങ്ങൾ അതിന്റെ അഭിവൃദ്ധിക്കവേണ്ടി പ്രത്യേകം പ്രയത്നിക്കേണ്ടതുമാകുന്നു.

              *****

പ്രസിദ്ധനായ മെപ്പത്തൂർ നാരായണഭട്ടത്തിരി, തൃക്കണ്ടിയൂർ അച്ചുതപ്പിഷാരൊടിയുടെ അടുക്കൽ വിദ്യാഭ്യാസം ചെയ്തുതുടങ്ങുവാനുള്ള കാരണത്തെപ്പറ്റി കഴിഞ്ഞ 'കവനെഴുത്തിലെ' 'കവികലാപത്തിൽ' പറയുന്ന കഥ വായനക്കാർക്കു രസപ്രദമായിരിക്കും.

ബാല്യത്തിൽ തക്കതായ വിദ്യാഭ്യാസമൊന്നും ചെയ്യാതെ വളരെ മടിയനായിട്ടുത്തന്നെ കാലക്ഷൊപം ചെയ്തുകൊണ്ടിരുന്ന ഭട്ടത്തിരി ഒരു ദിവസം, സ്നാനപൈനസന്ധ്യാവന്ദനാദികളൊന്നും കഴിയാതെ മുറുക്കിത്തുപ്പിക്കൊണ്ട് പപ്രഛവേഷനായിട്ട് കളഭക്കുറിയിട്ട ശിഷ്യന്മാരുടെ മദ്ധ്യത്തിൽ ഇരിക്കുന്ന പിഷാരൊടിയുടെ മുമ്പിൽ യദൃഛയാ ചാടിവീണു- യദൃഛയാ എന്നല്ല ആ പിഷാരത്ത് അദ്ധേഹത്തിന് ഒരു കിടപ്പിന്റെ വട്ടമുണ്ടായിരുന്നുവെന്നും പക്ഷാന്തരമുണ്ട്'. പിഷാരൊടി ൧൭൨൯൧൩ എന്ന കലിസംഖ്യക്ക് പെരിടുവാൻ ആലോചിക്കുകയായിരുന്നു. ഭട്ടതിരി താമസംകൂടാതെ 'ബാലകളത്രം സൗഖ്യം' എന്നും 'ലിംഗവ്യാധരസഹ്യ' എന്നും പേരുകൾ കല്പിച്ചു. പിഷാരൊടി ഇത് കേട്ടത്ഭുതപ്പെട്ട് അദ്ധേഹത്തിന്റെ മടിയെകുറിച്ച് അല്പം 'നസ്യം' പറഞ്ഞു. അന്ന് തൊട്ടാണത്രെ ഭട്ടതിരിയുടെ വേഷം പകർന്നത്.

     നായർ എന്ന പത്രഗ്രന്ഥത്തിന്റെ കർക്കടകത്തിലെ പ്രതിയിൽ സ്ത്രീകളുടെ സ്വാതന്ത്ര്യ വ്യവഹാരപ്രസംഗത്തിനിടക്ക് പി.കെ.നാരായണപിള്ള അവർകൾ ഇപ്രകാരം എഴുതിയിരിക്കുന്നു.
    "സ്ത്രീസ്വാതന്ത്ര്യം ഭാരതഖണ്ഡത്തിൽ മുഹമ്മദീയരുടെ ആധിപത്യരാത്രിയുടെ പ്രവേശനത്തൊടുകൂടി ഗാഢമായ സുഷുപ്തിയെയൊ അഭേദ്യമായ മൂർഛയെയൊ പ്രാപിച്ചതായി കാണുന്നു കഷ്ടം! ഘൊരപാതകങ്ങൾ ചെയ്യുന്നതിന്ന് ജീപര്യന്തം തടവിൽ പാർപ്പിച്ചിരിക്കുന്ന ഒരുവനെപ്പൊലെ ഗൃഹത്തിന്റെ ഒരു കോണുകൊണ്ട് അഹൊരാത്രങ്ങളെ കഴിച്ചുകൂട്ടുകയും ബാഹ്യമായ ലോകത്തിൽ നടക്കുന്ന സംഗതികളെക്കുറിച്ചു യാതൊന്നുമറിയാതെ അജ്ഞാനനിധികളായും അനക്ഷരകുക്ഷികളായും ഗൃഹകാര്യങ്ങളിൽ കെവലം ഒരു പാത്രമെന്നതുപോലെ പെരുമാറപ്പെട്ടു വർത്തിക്കുകയും അല്ലാതെ സ്ത്രീകൾക്ക് ഗത്യന്തരം ഇല്ലാതെയായി. ഈദൃശയായ സ്ഥിതിയുടെ ദയനീയങ്ങളായ അവശെഷങ്ങൾ സാധുക്കളായ നമ്പൂരി ബ്രാഹ്മണരുടെയും മറ്റും അന്തർജ്ജനങ്ങളിൽ വ്യസനകരമാകുംവണ്ണം നിലനിന്നുവരുന്നുണ്ട്. യാവചിലദൊഷങ്ങളെ ഭയന്നു സ്ത്രീകൾക്ക് ഈ സ്ഥിതി കല്പിക്കപ്പെട്ടിരിക്കുന്നുവൊ ആ വക ദൊഷങ്ങൾതന്നെ ഇവരുടെ ഏകാന്തവാസത്തെ ആക്രമിക്കുന്നു. ആയുഷ്ഫലം അനുഭവയൊഗ്യമായ ഒരു സമ്പാദ്യമാണെന്നു അതിനു ലൊകപരിചയം അവശ്യം അപെക്ഷിതമാണെന്നും മറ്റുമുള്ള തത്വങ്ങൾ കൂപമണ്ഡൂകങ്ങളായ ഈ സ്ത്രീകളൊ ഭൂതങ്ങളെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/68&oldid=167382" എന്ന താളിൽനിന്ന് ശേഖരിച്ചത്