താൾ:RAS 02 01-150dpi.djvu/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-- 59 --


ഭഗവതീസ്തോത്രം.

സാവേരി - മുറിയടന്തം

അന്തകാന്തകകാന്തതൻ, ചെന്തളിരടി
ഹന്തനീഭജസ്വാന്തമേ
സന്തതമേഷണാബന്ധനം പൂണ്ടുനീ,
സന്താപസിന്ധുവിൽ നീന്തിക്കുഴയൊല്ല.
വിഷയമിതു സത്യമോ നിത്യമോ സ്തുത്യമോ,
വിഷമഗതിയെ വെടിഞ്ഞിനി-
പ്പരമാർഥചിന്തനയോഗമണകനീ-        അന്തകാന്തകം
കംബു കണ്ഠിതന്റേ, ചുംബനദാനവും,
മന്മഥതന്ത്രസിദ്ധാന്തസമ്മാനവും,
മധുരതരമൃദുഗാനവും യാനവും സ്ഥാനവും,
അധരനവമധുപാനവും
യമനണയുമളവൊരുഫലംതരാ-        അന്തകാന്തകം
രുദ്രകോടീശ്വരി, രുദ്രപ്രദായിനി
രുദ്രാണി, ഹെയോഗ നിദ്രാസ്വരൂപിണി!
സതതമിതിശുഭകീർത്തനം പേർത്തു പേർത്താസ്ഥയാ
സദയമനുകുലയാശുനീ
യമനണയുമളവൊരുഫലം വരാ.        അന്തകാന്തകം

കെ- കെ- ടി


ശ്രീശിവഗീത.


പൂൎവ്വാചാൎയ്യന്മാരായ മഹൎഷികൾ സമ്പാദിച്ചിട്ടുള്ള അനേ കം തത്വരത്ന നിക്ഷേപങ്ങൾ വെച്ചുസൂക്ഷിക്കുന്ന പെട്ടികളാ യിട്ടാണ വേദവ്യാസമുനി പതിനെട്ടു പുരാണങ്ങളേയും ശ്രീമഹാ ഭാരതത്തേയും നിൎമ്മിച്ചിട്ടുള്ളത. ലൊകീകങ്ങളായും പാരത്രികങ്ങ

ളായുമുള്ള തത്വചിന്താമണികൾ ഈ ആൎഷഗ്രന്ഥപ്പെട്ടികളിൽ


  • 'കെരളകല്പദ്രുമം' അച്ചുകൂടം - ത്രിശ്ശിവപെരൂർ.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shinocg എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/60&oldid=167374" എന്ന താളിൽനിന്ന് ശേഖരിച്ചത്