താൾ:RAS 02 01-150dpi.djvu/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-- 47 --


വേണ്ടി, മുൻ‌നിശ്ചയിച്ചിട്ടൂള്ള അവധിയിൽ ഒരു മാസം കൂടീ കൂട്ടീ അടുത്ത കന്നിമസം 20-ം തീയതിയോടു കൂടീ ഉപന്യാസങ്ങൾ രസികരജ്ഞിനി ആപ്പീസിൽ എത്തിച്ചു തന്നാൽ മതിയെന്നും തീർച്ചപ്പെടുത്തിയിരിക്കുന്നു

ര-ര-പ


മലയാളഭാഷയുടെ
താൽക്കാലികാവസ്ഥ.


മലയാളഭാഷയുടെ ഉത്ഭവം തമിഴിൽനിന്നാണെന്ന് ചിലരും അതല്ല, സംസ്ക്രുതത്തിൽനിന്നാണെന്ന് മറ്റു ചിലർക്കും [1]അഭിപ്രായപ്പെടുന്നതിൽ സ്വീകാര്യയോഗ്യമായിട്ടുള്ളത് ഏതഭിപ്രായമാണെന്ന് ഈ അവസരത്തിൽ , ഇവിടെ പ്രസ്താവിക്കണമെന്നുതോന്നുന്നില്ല.

മലയാളഭാഷയിൽ തമിഴ് പദങ്ങളും സംസ്ക്രുതപദങ്ങളും ധാരാളമുള്ളതായി നാം അറിയുന്നു. നമ്മുടെ ഭാഷയിലുള്ള ചില പഴയ ഗ്രന്ഥങ്ങൾ നോക്കുന്നതായാൽ അവയിൽ തമിഴ് പദങ്ങളാണ് അധികം ഉള്ളത് എന്നും, അതിലെ ഭാഷാ, സാമാന്യമായി തമിഴ് രീതിയെയാണ് ആശ്രയിച്ചിരിക്കുന്നത് എന്നും കാണപ്പെടൂം. അന്നത്തെ ആളുകളുടെ ഭ്രമം തമിഴിൽനിന്ന് പദങ്ങൾ കടം വാങ്ങുകയും മറ്റും ചെയ്യണമെന്നായിരുന്നുവെന്ന് ഇതിനാൽ വിചാരിക്കേണ്ടതായിവരുന്നു.

ഈ ഭ്രമം അസ്തമിതമായതിന്നുശേഷമായിരിക്കണം, സംസ്ക്രുതത്തിൽ നിന്ന് പദങ്ങൾ കടംവാങ്നഗ്ണമെന്നുള്ള ഭ്രമം തുടങ്ങിയത്. ഈ ഭ്രമം അസാമാന്യമായി പർദ്ധിക്കയാൽ സംസ്ക്രുതവിഭക്തിപ്രത്യയങ്ങളോടുകൂടി, സംസ്ക്രുത പദങ്ങളെ മലയാള ഭാഷയിലേക്കു കൊണ്ടൂവന്നു ചേർക്കാമെന്നായി. ആളുകൾക്ക് ഓരോ കാലത്ത് ഓരോന്നിലായിരിക്കും ഭ്രമം എന്നുള്ളത് നാമിന്നു കണ്ടും കേട്ടും അറിയുന്ന മുഖ്യ സംഗതികളിൽ ഒന്നാകുകകൊണ്ട് ഭാഷയെ സംബന്ധിച്ച കാര്യത്തിൽ ഇങ്ങിനെ ഒരു മാറ്റമുണ്ടായതിൽ അത്ഭുതപ്പെടുവാനോ ആരെയും കുറ്റപ്പെടുത്തുവാനോ ഇല്ല


  1. തമിഴിന്റെ സഹോദരിസ്ഥാനമാണു മലയാളത്തിനുള്ളതെന്നും ചിലർ യുക്തിപൂർവ്വം അഭിപ്രായപ്പെടുന്നു.
    ര. ര. പ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/48&oldid=167360" എന്ന താളിൽനിന്ന് ശേഖരിച്ചത്