താൾ:RAS 02 01-150dpi.djvu/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-- 36 --



ഇങ്ങിനെയുള്ള ഉത്തമന്മാൎക്ക് സിദ്ധിക്കുന്ന സന്മിത്രലാഭം സുവർണ്ണത്തിനു സുഗന്ധം ഉണ്ടാക്കുന്നത്പോലെയാണ്. ആവിധമുള്ള ഉത്തമ മൈത്രി സകലകാര്യങ്ങളങ്ങളെയും അനായേസേനെ സാധിപ്പിക്കുന്നതും കളങ്കമില്ലാതെയും നശിക്കാതെയും ഉള്ള കീർത്തിക്കു കാരണമായിട്ടുള്ളതും ആണെന്നുള്ളതിന് യാതൊരു സംശയവുമില്ല.

സുഗ്രീവനോടുള്ള മൈത്രി നിമിത്തം ശ്രീരാമനും ശ്രീക്രുഷ്ണനോടുള്ള മൈത്രി നിമിത്തം പാണ്ഡവന്മാർക്കും ലഭിച്ചിട്ടുള്ള വിജയവും സൽ കീർത്തിയും ഇന്നും ഗൃഹംതോറും ഗാനം ചെയ്യപ്പെടുന്നില്ലേ!

ചിറ്റൂർ വരവൂരെ ശാമുമേനോൻ.


[1]ചില മലയാള വൎണ്ണങ്ങൾ


ചില മലയാള പദങ്ങളുടെ അവസാനത്തിൽ വരുന്ന ഒരു സംവ്രുതസരത്തെ സംബന്ധിച്ചു മലയാളികൾ ഇപ്പോഴും ഭിന്നാഭിപ്രായക്കാരായിർക്കുകതന്നെ ചെയ്യുന്നു. “ആണ്, പെണ്ണ്, കാറ്റ് മുതലയ പദങ്ങളിലെ അന്ത്യസ്വരത്തെ സംവ്രുതോകാരം എന്ന ‘കേരള പാണിനീയ’ കർത്താവ് വ്യവഹരിക്കുന്നു,. അതിന്മണ്ണം, ഈ സംവ്രുത സ്വരത്തെ കുറ്ക്കേണ്ടത് ഉകാരോപരികന്ദ്രക്കലയായിട്ടാണെന്ന് പറഞ്ഞിരിക്കുന്നു. എന്നാൽ, കേരള ആണിനീയകർത്താവിന്റെ മതാനുയായികളായി തിരുവിതാങ്കൂറിൽ പലരും ഉണ്ടെങ്കിലും, ഉത്തര കേരളീയന്മാർക്ക് ഈ സമ്പ്രദായത്തിൽ ഇപ്രതിപത്തിയാണുള്ളതെന്നു കാണുന്നു. സംവ്രുത സ്വരത്തിൽ അവസാനിക്കുന്നതും ഉച്ചരിക്കേട്ണതും ആയ മേല്പറഞ്ഞ വാക്കുകളെ പല പ്രകാരത്തിൽ എഴുതാറുണ്ട്. അകാരാന്തമായി ‘ആണ്’ എന്നെഴുതിയാൽ മതിയെന്ന് ഉത്തര കേരളീയർ ഏറിയ കൂറും നിഷ്കർഷിക്കുന്നു; അകാരോപരിചന്ദ്രക്കലയിട്ടു ‘ആണ്’ എന്ന രീതിയിലാണ് കൊച്ചിയിലും മറ്റുള്ള ആളുകൾ പലരും എഴുതുന്നത്. എന്നാൽ ബൈബിൽ മലയാളക്കാർ ഉകാരം മാത്രമാക്കി ‘ആണു’ എ


  1. തിരുവനന്തപുരം കാളേജ്ജ് മലയാള സമായത്തിന്റ് എഒരു യ്ഗത്തിൽ വായിച്ചത്.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/37&oldid=167348" എന്ന താളിൽനിന്ന് ശേഖരിച്ചത്