താൾ:RAS 02 01-150dpi.djvu/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തിയാണ. എനിക്ക് അങ്ങയുടെ നേരെയുള്ള ബഹുമാനത്തിന്നും സ്നേഹത്തിന്നും കുറവു വന്നിട്ടില്ലാത്തതിനാൽ കാര്യം വാസ്തവമാണെന്ന ഞാൻ വീണ്ടും പറയുന്നു. വാസ്തവത്തിൽ പ്രേമം മറ്റൊരാളുടെ നേരെയാണെങ്കിലും അങ്ങയുടെ നേരെ ഗാഢപ്രേമമുണ്ടെന്ന് ആ സ്ത്രീ നടിക്കുന്നു. സുനീതിയുടെ ചിട്ടിൽ മയങ്ങിക്കിടക്കുന്ന അങ്ങക്കും കാര്യഹ്ങളുടെ സൂക്ഷ്മസ്ഥിതി അറിവാൻ സാധിക്കാത്തതിൽ എനിക്കശേഷംപോലും അത്ഭുതമില്ല. ആളുകൾ എല്ലാവരും ഒരേസ്വഭാവക്കാരല്ല. ചിലർക്ക തങ്ങളുടെഗൂഢവർത്തമാനങ്ങൾ മറ്റാരെടും അറിയിക്കുന്നതിൽ രസമില്ല. ഗൂഢവർത്തമാനങ്ങൾ മറ്റുള്ളവർകൂടി അറിഞ്ഞാൽ മാത്രമേ തങ്ങളുടെ സുഖത്തിന്ന് പരിപൂർണ്ണത വരികയുള്ളുവെന്നു മറ്റു ചിലർക്കു തോന്നുന്നു.ശൈനേയൻ രണ്ടാമത്തെ വകക്കാരിൽ ഒരാളായതുകൊണ്ട വർത്തമാനങ്ങൾ എന്നോടു പറയുകയുണ്ടായിട്ടുണ്ട്. അങ്ങയുടെ വൈരം സമ്പാദിപ്പാൻ മാത്രമായിട്ട് ഈ വർത്തമാനങ്ങൾ പറവാൻ തോന്നിയതിന്ന ഞാനിപ്പോൾ പശ്ചാത്തപിക്കുന്നുണ്ട്. നിഷ്കളങ്കമായ സ്നേഹത്തിന്റെ ഫലം ഇതാണെന്ന് ഇനി മേലിലെങ്കിലും അറിഞ്ഞിരിക്കാമല്ലോ.

മാർത്താണ്ടൻ_നിങ്ങൾ പറഞ്ഞതിന്റെ പരമാർത്ഥം ഉടനെ എന്നെ ബോധ്യപ്പെടുത്താതിരുന്നാൽ അതുകൊണ്ടുള്ള ഫലം അനുഭവിക്കേണ്ടിവരും.എന്റെ കണ്ണിൽ കണ്ടാൽ മാത്രമേ എനിക്കു വിശ്വസിപ്പാൻ തരമുള്ളു.

കമ്രകണ്ഠൻ_ ശൈനേയൻ പരസ്യമായി അങ്ങയുടെ വീട്ടിൽ വസിക്കുന്ന കാലത്തായിരുന്നുവെങ്കിൽ തെളിവിന്ന് പ്രയാസമില്ലായിരുന്നു. അയാളെ ആട്ടിക്കളഞ്ഞതുകൊണ്ട് കമ്ണിൽ കാണുന്നതിന്ന പ്രയാസമുണ്ട. ഇപ്പോഴും തരംകിട്ടുമ്പോഴൊക്കയും അവർ തമ്മിൽ കാണുന്നുണ്ടെങ്കിലും അങ്ങയുടെ നീരസം സമ്പാദിച്ചതിന്നശേഷം ശൈനേയൻ വളരെ സൂക്ഷിക്കുന്നുണ്ട്. ഇങ്ങിനെയൊക്കെയാണെങ്കിലും അങ്ങയുടെ കണ്ണിൽതന്നെ പെടില്ലെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

ഇങ്ങിനെ പറഞ്ഞ അവർ തമ്മിൽ പിരിഞ്ഞും ഹൃദയത്തിൽ,ഏറ്റവും കൂർത്തതായ രേഖ തറച്ചാലുണ്ടാവുന്ന വേദനയോടുകൂ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vknizar എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/30&oldid=167341" എന്ന താളിൽനിന്ന് ശേഖരിച്ചത്