Jump to content

താൾ:RAS 02 01-150dpi.djvu/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇത്ര അധികം സ്നേഹം തോന്നാൽ ഞാൻ യാതൊരു സംഗതിയും കാണുന്നില്ല. സുനീതി- ശൈനേയൻ വിശ്വാസയോഗ്യനായ ഒരാശ്രിതനാണെന്ന് അങ്ങുന്ന് പലപ്പോഴും എന്നോടു പറഞ്ഞിട്ടില്ലേ? അങ്ങിനെയുള്ള ഒരാൾ അങ്ങയുടെ കീഴിൽ നിന്നു പോവുന്നതിനാലുണ്ടായ വ്യസനം കൊണ്ട് ഞാനിത്ര ബുദ്ധിമുട്ടി യതാണ്. ഇതല്ലാതെ മറ്റുകാരണമൊന്നുമില്ല. ഇത്ര ഈർഷ്യത തോന്നിക്കത്തക്കവിധമുള്ള ഒരു തെറ്റ് ശൈനേയൻ ചെയ്തിട്ടുണ്ടെന്നു എനിക്ക് വിശ്വാസമില്ല. തുച്ഛഹേതുക്കൾകൊണ്ട് കോപിഷ്ഠന്മാരായിത്തീർന്ന് പ്രതിക്രിയക്കൊരുങ്ങുന്നത് അങ്ങയുടെ കുഡുംബത്തിൽ ജനിച്ചവരുടെ പതിവാണെന്നുള്ളതിന്ന് ഇതൊരു ദൃഷ്ടാന്തമാകുന്നു. മാർത്താണ്ഡൻ- അത് പരിചയത്താൽ ഉടനെ അറിവാൻ സാധിക്കും. എന്നെ ദ്രോഹിക്കുന്നവർക്ക് ഞാൻ കഠിനമായ ശിക്ഷകൊടുക്കുമെന്നതിന് വാദമില്ല. ഈ വാക്കുകൾ സുനീതിയെ നന്നെ പേടിപ്പിച്ചു. ഭർത്താവ്നിനെ കോപിഷ്ഠ നായിട്ട് ആ സാധു സ്ത്രീ ഒന്നാമതായിട്ടപ്പോഴാണ് കണ്ടത്. അദ്ദേഹത്തിന്റെ കോപം ശമിപ്പിക്കേണ്ടതിന്നു വേണ്ടി ഉടനെ ഇങ്ങനെ പറഞ്ഞു. സുനീതി- പ്രാണനാഥാ, ശൈനേയന്റെ കാര്യത്തെപ്പറ്റി സംസാരിപ്പാൻ നിഷ്കളങ്കമായ കാരണങ്ങൾ മാത്രമാണെന്നെ ഉത്സാഹിപ്പിച്ചിട്ടുള്ളത്. എന്നാൽ ആ കാര്യം അങ്ങക്ക് നീരസഹേതുവായിക്കണ്ടതുകൊണ്ട് മേലിൽ അതേപ്പറ്റിപറകയില്ല. ആലോചനയില്ലാതെ വല്ലതെറ്റും ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ അതിനെ ക്ഷമിച്ച് എന്നെ രക്ഷിക്കണേ. തന്റെ പേരിൽ നീരസം തോന്നാതിരിപ്പാൻ ചെയ്ത അപേക്ഷയിൽകൂടി സുനീതി ശൈനേയന്റെ തെറ്റിനെ മാപ്പുകൊടുക്കേണമെന്നു സൂചിപ്പിച്ചിട്ടുണ്ടെന്ന് ധരിച്ച മാർത്താണ്ഡൻ കമ്രകണ്ഠന്റെ വാക്കുകളെ വ്യാഖ്യാനിപ്പാൻ തുടങ്ങി. സുനീതി ശൈനേയനിൽ പ്രേമ്മത്തോടുകൂടീയവളാണെന്നായിരിക്കുമോ കമ്രക




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/28&oldid=167338" എന്ന താളിൽനിന്ന് ശേഖരിച്ചത്