ത്തിൽ ധരിപ്പിച്ചു. മാർഥ്റ്റാണ്ഡൻ ശുദ്ധനായതുകൊണ്ട് ഈ ചതിയന്റെ വാസ്തവസ്ഥിതി മനസ്സിലാക്കതെ അയാളെ സ്നേഹിച്ചു. ഭീരുക്കളിൽ വച്ച് അഗ്രഗണ്യനായ കമ്രകണ്ഠന്റെ നാട്ട്യവും നിലയും കണ്ടാൽ അയാൾ വലിയ ശൂരനാണെന്ന് ആരും തെറ്റിദ്ധരിക്കും. അന്യന്മാരെ കുടുക്കിൽ ചാടീപ്പാൻ മാർഗ്ഗം ആലോചിക്കുകയാണ് അയാൾക്ക് എപ്പോഴും പ്രവ്രുത്തി. കമ്രകണ്ടനൊന്നിച്ച് അയാളുടെ ഭാര്യയുമുണ്ടായിരുന്നു. സുനീതിക്ക് ഈ സ്ത്രീയുടേനേരെ വളരെ സ്നേഹം തോന്നി. മാർത്താണ്ഡൻ കാര്യാലോചനയിൽ പ്രവേശിക്കുന്ന സമയങ്ങളിൽ ഈ സ്ത്രീയുമായി വിനോദങ്ങൾ പറഞ്ഞുകൊണ്ടാണ് സുനീതി സമയം കഴിച്ചുകൂട്ടിയത്.
ശൈനേയൻ എന്നുപേരായി വേറെ ഒരു കീഴുദ്യോഗസ്ഥൻ മാർത്താണ്ഡനോരുമിച്ചുണ്ടായിരുന്നു. ശിഅനേയ്യൻ മാർത്താണ്ഡന്റെ ജീവനായിരുന്നു. നിർദ്ദോഷിയും ശുദ്ധനുമായ ശൈനേയനെപ്പോലെ സ്വാമിഭക്തിയുള്ള മറ്റൊരാൾ ഇല്ലെന്ന അയാളുടെ വൈരികൾക്കുകൂടീ സമ്മതിക്കാതെ നിവ്രുത്തിയില്ല. ശൈനേയൻ മിക്ക സമയങ്ങളിലും മാർഥ്റ്റാണ്ഡന്റെ വീട്ടീൽ പോവുക പതിവായിരുന്നു. ഭർത്താവിന്റെ ആശ്രിതനും സത്സഭാവിയുമായതുകൊണ്ട് സുനീതിക്ക് ശൈനേയന്റെ നേരെ പ്രീതി തോന്നി. നിന്ദ്യനായ കമ്രകണ്ഠന് ഇതിൽ അസൊയ തോന്നിയതിനാൽ മേലധികാരിയായ മാർത്താണ്ഢന്റെ നേരെ കാണിക്കേണ്ട സ്നേഹം, ബഹുമായം, നന്ദി, വണക്കം എന്നിവയെ മറന്ന് പതിവ്രതയും സുശീലയുമായ സുനീതിയെ പാപകരങ്ങളൂം ലജ്ജാവഹങ്ങളുമായ ആഗ്രഹങ്ങൾക്കും കീഴടക്കുവാനുള്ള ശ്രമം തുടങ്ങി. ശ്രമങ്ങളെപ്പറ്റി മാർത്താണ്ഡന് അൽപ്പമെങ്കിലും അറിവുകിട്ടീയാൽ മരണമാണ് അതിന്റെ ഫലമെന്ന് നിഴശ്ചയമുണ്ടായിരുന്നതിനാൽ ആഗ്രഹങ്ങൾ സ്പഷ്ടമായി ആ സ്ത്രീയെ അറിയിപ്പാൻ അയാൾക്ക് ധൈര്യമുണ്ടായില്ല. എങ്കിലും താൻ ആ സ്ത്രീ നിമിത്തം കാമാതുരനായിരിക്കുന്നുവെന്ന് ഒരു വിധത്തിൽ സുനീതിയെ അറിയിച്ചു. സുനീതിയുടെ ഭർത്രുസ്നേഹം ഗാഢമായിരുന്നതിനാൽ കമ്രകണ്ഠന്റെ പിട്ടുകൾ ഫലിച്ചില്ല. നാഗരീകത്വവും പത്തിപ്പുമുള്ള സ്ത്രീകൾ കൂസൽ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |