ടി തള്ളയെ തള്ളിക്കളയുന്നതു കണ്ടിട്ടില്ലേ? ലോകഗതി ഇങ്ങിനെയിരിക്കെ, ഞാൻ നിന്റെ വെറുംവാക്കുകളെ മാത്രം വിശ്വസിച്ചു വിട്ടയച്ചാൽ പൊട്ടനാവില്ലേ? നീ നേർവഴിക്കു നടക്കുന്നവളാണെങ്കിലും നിന്നോടു വല്ലതും പറഞ്ഞുപിടിപ്പിച്ചു വഴി തെറ്റിക്കുവാൻ വല്ലവരും ഉണ്ടായേക്കാം. അതൊന്നും ഞാൻ സമ്മതിക്കുകയില്ല. |
നന്ദ__എന്റെ സത്യത്തിൽ വിശ്വാസമില്ലെങ്കിൽ ഞാൻ പിന്നെ എങ്ങിനെയാണു വിശ്വസിപ്പിക്കേണ്ടതു്? എന്റെ ശപഥത്തെ യാതൊരു നീക്കമോ മാററമോ കൂടാതെ നടത്താം എന്നൊരു ശപഥം കൂടി വെണമെങ്കിൽ ചെയ്യാം. അത്രമാത്രമേ എനിക്കു് ഇപ്പോൾ സാധിക്കുള്ളു. |
നരി__എന്നാൽ നീ പോയി നിന്റെ ഓമനക്കുട്ടിയെ കണ്ടുവരിക. നിന്റെ സത്യനിഷ്ഠ എത്രത്തോളമുണ്ടെന്നു ഞാനൊന്നു നോക്കട്ടെ. പണ്ടു ദേവന്മാരും ഋഷിശ്രേഷ്ഠന്മാരുംകൂടി, ആപത്തിൽനിന്നും രക്ഷപ്പെടുവാനായി, ചെയ്തുപോയ ശപഥങ്ങളെല്ലാം ഉല്ലംഘിച്ചിട്ടുണ്ടെന്നും അങ്ങിനെ ചെയ്യുന്നതു ദോഷമല്ലെന്നും നിന്നോടു പലരും പറഞ്ഞേയ്ക്കാം. ആ വക ദുരുപദേശങ്ങൾക്കു ചെവികൊടുത്താൽ മൃത്യുമുഖത്തിൽനിന്നു രക്ഷപ്പെട്ട നീ അതിലുമധികം ഭയങ്കരമായ നരകക്കുഴിയിൽ പതിക്കും. അത്രമാത്രം ഓൎമ്മവെച്ചുകൊള്ളുക. നീ വരുന്നതുവരെ ഞാൻ ഇവിടെത്തന്നെ ഇരിക്കാം. വ |