താൾ:Priyadarshika - Harshan 1901.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കവനോദയം

മനോരമ - തോഴീ ! എന്താണ് ആ യെഴുത്തിലെ സംഗതി? കാഞ്ചനമാല - "എന്റെ സഹോദരി നിന്റെ അമ്മ തന്നെയാണ്. അവളുടെ ഭർത്താവായ ദൃഢവർമ്മരാജാവു നിന്റെ അഛനുമാണ്. ഇതു നിന്നോടു പ്രത്യേകം പറയേണ്ടതില്ലല്ലൊ. അദ്ദേഹത്തെ മഹാപാപി കലിംഗൻ ചങ്ങലവെച്ചിട്ട് ഇപ്പോൾ ഒരു കൊല്ലത്തിലധികമായി. ഈ അനിഷ്ടവർത്തമാനത്തെ കേട്ടിട്ടും സമീപസ്ഥനായി സമർത്ഥനായിരിക്കുന്ന നിന്റെ ഭർത്താവിങ്ങിനെ ഉദാസീനത ചെയ്യുന്നത് അശേഷം വെടിപ്പില്ല." എന്നാണ്. മനോരമ - കാഞ്ചനമാലേ! ഈ വർത്തമാനം ഭട്ടിനിയോട് ആരും തന്നെ പറഞ്ഞു പോകരുതെന്നു സ്വാമി പ്രത്യേകം കല്പിച്ചിട്ടുണ്ടായിരുന്നുവല്ലൊ. പിന്നെ ആരാണീ കത്ത് അവിടെ കൊണ്ടുപോയി കേൾപ്പിച്ചത്? കാഞ്ചനമാല - ഞാൻ വായിച്ചു മിണ്ടാതിരുന്നപ്പോൾ ഭട്ടിനി തന്നെ എന്റെ കയ്യിൽനിന്നു മേടിച്ചു വായിക്കുകയാണ് ചെയ്തത്. മനോരമ - എന്നാൽ നീ പോയിക്കോ. ദേവിയിതാ സാംകൃത്യായനിയോടുകൂടി ദന്തമാളികയിൽ ഇരിക്കുന്നുണ്ട്. കാഞ്ചനമാല - എന്നാൽ ഞാൻ ഭട്ടിനിയുടെ അടുക്കലെക്കു പോകട്ടെ (പോയി) മനോരമ - ഞാൻ ആരണ്യകയുടെ അടുക്കൽനിന്നു വന്നിട്ടു വളരെ നേരമായി. ആ പാവത്തിനു ജീവിച്ചിരിപ്പാൻ അശേഷം മോഹമില്ല. ഒരു സമയം വല്ല അപകടവും സംഭവിച്ചേക്കും. അതുകൊണ്ട് അങ്ങട്ടേക്കു തന്നെ പോകട്ടെ (പോയി)

(ഇങ്ങിനെ പ്രവേശകം)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/54&oldid=217171" എന്ന താളിൽനിന്ന് ശേഖരിച്ചത്