Jump to content

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചലനം അസ്ഥികളും പേശികളും കുന്നു. ചുമലെല്ലിന്റെ അഗ്രത്തിൽ ഒരു കുഴിയുണ്ട് . ഈ കുഴിയിലാണ് ഉപരി ജാസ്ഥിയുടെ അറാം വന്നു ചേരുന്നതു്. അരക്കെട്ടെല്ലുകൾ ഏകദേശം ആനച്ചെവി യുടെ ആകൃതിയിലുള്ള രണ്ടല്ലുകൾ നട്ടെല്ലിന്റെ കീഴ് ഭാഗത്തുനിന്നു പുറപ്പെട്ടു മുന്നോട്ടു വന്നു മൂടില്ലാത്ത കുടലുകൾ, ഒരു പാത്രമാകുന്നു. ഈ പാത്രത്തിലാണ് മൂത്രാശയം ഇവയെല്ലാം സ്ഥിതിചെയ്യുന്നത്. കൈകാലുകളിലെ എല്ലുകൾ - അസ്ഥി നിർ മ്മിതിമായ ഉപരിഭ്രത്തിൽ ഉള്ള എല്ലും ഉരുണ്ടു നീണ്ടു ബലിഷ്ഠമായിരിക്കുന്നു. വണ്ണം കുറഞ്ഞ നീള വളഞ്ഞതുമായ രണ്ടല്ലുകൾ അതി നോടു സംഘടിക്കുന്നു. എല്ലുകൾ ഇവയുടെ അഗ്രത്തിൽ ഉരുണ്ട കല്ലുകൾപോലുള്ള മണിബന്ധാസ്ഥികൾ ഉണ്ടു്. ഇവയിൽനിന്നു 5 നേരിയ കൈവിരലുകളിലെ എല്ലുകളോടുചേരുന്നു. ഇവയിൽനിന്നു വീണ്ടും 14 വിരലെല്ലുകൾ പുറപ്പെടുന്നു. കാലിലെ എല്ലുകളും മിക്കവാറും കൈയിലെ എല്ല കൾപോലെയാണ്. ദേഹത്തിൽ വച്ചേറ്റം നീളം കൂടി യതും ഉറപ്പുകൂടിയതും ആണു തുടയെല്ല്. ഇതു ഇടുപ്പിൽ നിന്നു പുറപ്പെട്ടു മുട്ടുവരെ എത്തുന്നു. മുട്ടിന്നടുത്തുള്ള കാലെല്ലുകളോടു ചേരുന്ന സ്ഥലത്തു ചിരട്ട എന്നു പേരായ ഒരു വർത്തുളാസ്ഥി ഉണ്ടു്. കാലിൽ മുട്ടിനു താഴെ നീളമുള്ള രണ്ടല്ലുകൾ കാണാം. ഇവയിൽനിന്നു 5 നീണ്ടു നേരിയ അസ്ഥികളും അവയുടെ അഗ്രഭാഗത്തു വിരലെല്ല കളും സ്ഥിതിചെയ്യുന്നു.