ശ്വാസോച്ച്വാസം PB 15
നാസാരന്ധ്രത്തിൽകൂടെയാണ് നാം ശ്വസോച്ചാസം ചെയ്യുന്നത്. മൂക്കിന്റ്റെ ദ്വാരങ്ങളിൽനിന്നു വളവുകളുള്ള ഒരു കുഴൽ തൊണ്ടയിലേയ്ക്കു ചെല്ലുന്നു. തൊണ്ട വായയ്ക്കും മൂക്കിന്നും പൊതുവായ ഒരു കുഴലാണ്. തൊണ്ടയിൽനിന്നാരംഭിക്കുന്ന ശ്വാസനാളം കുറച്ചു താഴെ ചെല്ലുമ്പോൾ രണ്ടു ശാഖകളായി പിരിയുന്നു. ഓരോ ശാഖയും അനേകം ചെറുശാഖകളായി പിരിഞ്ഞു വളരെ വളരെ ചെറിയ നേരിയ കുഴലു കളാകുന്നു. ഓരോ കുഴലി ന്റ്റേയും അഗ്രത്തിൽ ഓരോ ചെറിയ കോശം (sac) കാ ണാം. ഒരു കുലയിലുള്ള മുന്തി രിപ്പഴങ്ങളെപ്പോലെയാണു ഈ കോശങ്ങൾ. ഇതിന്നു ലഘുവായു കോശം എന്നു പേർ. അനേകായിരം ലഘു വായുകോശങ്ങൾ ഒന്നിച്ചു ചേർന്നതിന്നാണു ശ്വാസകോശം എന്നു പറയുന്നതു്. (ചിത്രം നോക്കുക) 1. ശ്വാസനാളം 2. ശ്വാസകോശം
നാസാദ്വാരത്തിൽ ചെറുരോമങ്ങളുണ്ട് . ഉള്ളിലേയ്ക്കു ചെല്ലുന്ന വായുവിലെ പൊടി മുതലായ അഴുക്കുകളെ അരിക്കുന്നതിന്നാണ് ഇവ. തൊണ്ട, ശ്വാസനാളം ഇവയുടെ എല്ലാം ഉൾഭാഗത്തുള്ള നേരിയ അന്തശ്ചർമ്മം (membrane) ഒരുതരം കൊഴുപ്പുള്ള ദ്രാവകം ഉണ്ടാക്കുന്നു. വായുവിലുള്ള പൊടി ഈ ജലത്തിൽ പറ്റിപ്പിടിക്കുന്നതു കൊണ്ടു അതു ശ്വാസകോശങ്ങളിലേയ്ക്കു ചെല്ലുന്നില്ല. തൊണ്ട, ശ്വാസനാളം എന്നിവയെല്ലാം മോതിരം മാതി