ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദിപനാവയവങ്ങളും ദീപനവും

ങ്ങൾ കിട്ടായാൽ കർവി എന്നൊരു സുഖക്കേടു് പിടിക്കുന്നുണ്ടു്. മുട്ടയിലും മീനെണ്ണയിലും ഡി-വിറ്റാമിനം സുലഭമാകുന്നു. സൂൎയ്യരശ്മിനിയിലും ഡി വിറ്റാമിനം ഉണ്ടത്രെ. ഇതും ശരീരത്തിന്നത്യാവശ്യമാകുന്നു. 2. ദീപാവയവങ്ങളും ദീപനവും

൨. ദിപനാവയവങ്ങളും ദീപനവും

നാം ഭക്ഷിക്കുന്ന കായ്കറി, ചോറ്, മാംസം, മുട്ട മുതലായ പദാൎത്ഥങ്ങൾ ദേഹത്തിലെ ധാതുക്കൾക്കു ഉപയോഗപ്രദമാകണമെങ്കിൽ ദേഹത്തിലെ എല്ലാ ഭാഗമുള്ള ധാതുക്കളിലും അവ എത്തിച്ചേരേണ്ടതാകുന്നു. ഇതിന്നു ഒരു മാഗ്ഗമേ ഉള്ളു. രക്തം സകല ധാതുക്ക ളിലും പ്രവേശിക്കുന്നുണ്ടു്. ആയതുകൊണ്ടു ഭക്ഷണപദാ തങ്ങൾ അലിഞ്ഞ് രക്തത്തോടുകൂടി കലന്നാൽ അവയ്ക്കു ധാതുക്കളിലെല്ലാം എത്തുവാൻ കഴിയും. എന്നാൽ മേൽ പറഞ്ഞ മാതിരിയിലുള്ള പലമാതിരി ഭക്ഷണസാ ധനങ്ങൾ രക്തത്തിൽ അലിഞ്ഞു ചേരുവാൻ സ്ഥിതിയിലാവുന്നതെങ്ങിനെ അവ എന്തെല്ലാം മാറ ങ്ങളാണ് സംഭവിക്കുന്നത്. ഈ മാറ്റങ്ങൾക്കാണു ദീപനം എന്നു പറയുന്നത്. ഇതറിയുന്നതിനുമുമ്പു ദഹനാവയവങ്ങളുടെ ഒരു സൂക്ഷ്മജ്ഞാനം വേണ്ടതാണ്.

വായിൽ കൂടിയാണു നാം ഭക്ഷണം കഴിക്കുന്നതെന്നു പറയേണ്ടതില്ലല്ലോ. കടിച്ചുമുറിക്കുവാനും, ചവച്ച് അര യുവാനും പല്ലുകളും ഇതിനു പദാത്ഥങ്ങളെ നുഴഞ്ഞു തള്ളിക്കൊടുക്കുവാൻ നാവും സഹായിക്കുന്നു. ആഹാര സാധനത്തെ നനയ്ക്കുന്നതിന്ന് ഉമിനീർ ഉണ്ടാക്കുന്ന മൂന്നു