ഇരുമ്പു 125
വാർക്കുന്നതിനു പകരം ഈ ദ്രാവകത്തെ ബക്കററുകളി ലാക്കി, വിളക്കുതൂണുകൾ, ഇരുമ്പുകുഴലുകൾ മുതലായവ വാർക്കുന്ന മൂശകളിലൊഴിക്കുന്നു. ഇങ്ങിനെ പല സാധ നങ്ങളും വാർത്തെടുക്കുവാൻ ഉപയോഗിക്കുന്നതിനാൽ ഈ തരത്തിലുള്ള ഇരുമ്പിന്റെ വാർപ്പിരുമ്പു' എന്നാണു പേർ. വാർപ്പിരുമ്പിൽ പല ഇതര വസ്തുക്കളും കലർന്നിരിക്കും. ഭാസ്വരം, ഗന്ധകം, കരി എന്നിവയാണ് പ്രധാനമായ കലർപ്പുകൾ. വാക്കിൽ കടുപ്പമേറിയതും വേഗത്തിൽ ഉടയുന്നതുമാണു്. അതു 1100 ഡിഗ്രി ചൂടുപിടിച്ചാൽ ഉരുകുന്നു. അതിനു വലിയ ഉറപ്പില്ല. തേൻ - ഇരുമ്പു് (wrought iron) വാർപ്പിരുമ്പിലുള്ള അശുചികളെ കത്തിച്ചുകളഞ്ഞിട്ടു ശുദ്ധമായ ഇരുമ്പു് ഉണ്ടാക്കുന്നു. ഇതിനാണ് തേനു ഇരുമ്പു് എന്നു പറയുന്നത് . ഇങ്ങിനെ കത്തിച്ചു ശുദ്ധമായെടുക്കുന്നതു് ഒരു പ്രത്യേക ഉലയുടെ സഹായത്താലാണ്.
വ്യാവസായത്തിനുള്ള പലതരം ഇരിമ്പുകളിൽ വെച്ച് ഏറ്റവും
ശുദ്ധമായ ഇരുമ്പു തേനിരുമ്പാണു. അതു ബലം കൂടിയ തും അടിച്ചു പരത്താവുന്നതുമാണു്. അതിനാൽ കമ്പി കൾ, തകിടുകൾ, അഴികൾ, പട്ടാവുകൾ, ചങ്ങലകൾ എന്നിവയെല്ലാം അതുകൊണ്ടുണ്ടാക്കുന്നു. ഉരുകുന്നതിനു മുമ്പു പതം വരുന്നതുകൊണ്ടു് അതു 'വിളക്കു' പണിക്കു ഉപയോഗിക്കുന്നു. കൊല്ലന്മാർ ഉപയോഗിക്കുന്നത് ഈ ഇരുമ്പാണു. ഉരുക്ക് - പേരക്കയുടെ ആകൃതിയിലുള്ള ഉരു വലിയ ഉരുക്ക് കടാഹത്തിലിട്ടു കുഴിയിരുമ്പിനെ വേവിക്കുന്നതി