ഭക്ഷണം 4. ഉപ്പുകൾ(salts) 5. ഔജസദ്രവ്യങ്ങൾ (Proteids) നമുക്കു വെള്ളമില്ലാതെ ജീവിച്ചിരിക്കുവാൻ കഴികയില്ല. നാം തിന്നുന്ന സാധനങ്ങളിലും വെള്ളം ഏറെക്കുറെ ഉണ്ടെങ്കിലും ഇതുകൊണ്ടുമാത്രം ശരീരത്തിന്നു മതിയാവുന്നില്ല. നമ്മുടെ ദേഹത്തിലെ തൂക്കത്തിൽ 5-ൽ 4 അംശവും വെള്ളമാണ്. നിശ്വാസം, നീരാവി, മൂത്രം, വിയർപ്പ് എന്നിവ വഴിയായി നമ്മുടെ ദേഹത്തിൽനിന്നു 6 റാത്തൽ വെള്ളം ദിവസേന പുറത്തുപോകുന്നുണ്ടു്. ഈ കുറവു പരിഹരിക്കുവാൻ വെള്ളം വേണ്ടതല്ലേ ? എങ്കിലും ഒരു ഒട്ടകത്തെപ്പോലെ കുടലിൽ വെള്ളം അധികം കാലത്തേയ്ക്കു ശേഖരിച്ചുവെയ്ക്കുവാൻ കഴിയാത്തതുകൊണ്ട് നാം പട്ടിണികിടന്നാൽ നമുക്കു ദാഹമാണു വേഗം ബാധിക്കുക; വിശപ്പല്ല. ദാഹമുള്ളപ്പോൾ ധാരാളം ശുദ്ധജലം കുടിക്കാം. രണ്ടും മൂന്നും വകുപ്പിലുള്ള പദാർത്ഥങ്ങൾ നമുക്കു പ്രവർത്തനശക്തി നല്ലുന്നതിന്നാണു്. ഇവയിൽ ധാരാളം അബ്ജനകവായുവും ഇംഗാലവും അടങ്ങീട്ടുണ്ട്. ഇവ ദേഹത്തിൽ പ്രാണവായുവോടുചേർന്നു ജ്വലിക്കുന്നതിൽനിന്നാണു ശക്തികൂടുന്നത്. മാംസം, മുട്ട, മത്സ്യം, പാൽ, നിലക്കടല, തേങ്ങ ഇവയിൽ കൊഴുപ്പു ധാരാളം ഉണ്ടു് . കൊഴുപ്പു ദേഹത്തിൽ ശേഖരിച്ചുവയ്ക്കുവാൻ കഴിയും. മധുരപദാത്ഥങ്ങളിലൊക്കെ പഞ്ചസാരയുണ്ട്. ധാന്യനൂറിനെ ദഹനാവയവങ്ങളിലെ ചില ങ്ങൾ പഞ്ചസാരയാക്കി മാറ്റുന്നു..
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/13
ദൃശ്യരൂപം