ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ജീവജാലങ്ങൾ
93

കളും ഉണ്ടാവും. എന്നാൽ ശീതമേഖലയിലെ സസ്യ ങ്ങൾക്കു പൊതുവേ ചുരുങ്ങിയ ഇലകളും പടരാത്ത കൊമ്പുകളുമാണുണ്ടാവുക. ശൈത്യം കഠിനമായ പ്രദേ ശങ്ങളിലാകട്ടെ, മോസസ്സ്, ലിൻസ് മുതലായ പായലു വൎഗ്ഗത്തിൽ പെട്ട സസ്യങ്ങളൊഴികെ വേറൊന്നും ഉണ്ടാ വന്നില്ല.

——————
൩൧. ജീവജാലങ്ങൾ.
അവയുടെ വകുപ്പുകളും ഉപവകുപ്പുകളും.

നാം വസിക്കുന്ന ഭൂമിയിൽ ഞാഞ്ഞൂൾ, കൂറാൻ, പാമ്പു്, എലി, കാക്ക, കുയിൽ, പശു, ആന തുടങ്ങി പലവിധ ജീവജന്തുക്കളുണ്ടല്ലോ. ഇവയെയെല്ലാം ആദ്യ മായി പൊതുവേ രണ്ടു ഇനങ്ങളായി വേർതിരിക്കാം.
1. നാട്ടെല്ലുള്ളവ. 2. നട്ടെല്ലില്ലാത്തവ. ആദ്യത്തെ വകു പ്പിലുള്ള ജന്തുക്കൾക്കു് ഉറപ്പുള്ള എല്ലുകൾ കൂടിയ അസ്ഥികൂടങ്ങൾ ഉണ്ടു്. (പാമ്പു, മുതല, കോഴി, ആടു്.)രണ്ടാമത്തെ വകുപ്പിൽപെട്ടവയ്ക്കു അസ്ഥികളേ ഇല്ല. (ഞാഞ്ഞൂൾ, അട്ട, കൂറ, വണ്ടു് ). നട്ടെല്ലുള്ള ജന്തുക്കൾ പ്രാണിചരിത്രത്തിൽ മറ്റുള്ളവയേക്കാൾ ഒരു പടി ഉയൎന്നിട്ടാണു്. ഇവയെ വീണ്ടും താഴെ ചേൎക്കുന്ന വകുപ്പുകളയി വിഭജിക്കാം.
1. മത്സ്യവർഗ്ഗം-പലതരത്തിലുള്ള മത്സ്യങ്ങളും ഇതിൽ ഉൾപ്പെടും. ഇവയ്ക്കു വെള്ളത്തിൽ സഞ്ചരിക്കുവാൻ ഇറകളുണ്ടു്.