ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സസ്യങ്ങൾ
91
൩൦.സസ്യങ്ങൾ
സസ്യങ്ങളുടെ വളർച്ചയെ ബാധിക്കുന്ന
സംഗതികൾ .

മനുഷ്യൎക്കു ജീവിക്കുവാൻ ഭക്ഷണം, വായു, ജലം ഇവ ആവശ്യമാണല്ലോ. അതുപോലെ സസ്യങ്ങൾക്കും ഭക്ഷണം, വായു, ജലം എന്നിവ അത്യാവശ്യമാകുന്നു. ധാരാളം വെള്ളവും സുൎയ്യപ്രകാശവുമുണ്ടായാൽ മാത്രമേ സസ്യങ്ങൾക്ക് ഭക്ഷണമുണ്ടാക്കുവാൻ കഴികയുള്ളു. അതുകൊണ്ടു പൊതുവെ സസ്യങ്ങളുടെ വളൎച്ചയെ ബാധിക്കുന്ന മുഖ്യ സംഗതികൾ മണ്ണ്, വെള്ളം, സൂൎയ്യപ്രകാശം, ശീതോഷ്ണാവസ്ഥ എന്നിവയാണു്.
മണ്ണ് : മണ്ണ ഫലപുഷ്ടിയുള്ളതാണെങ്കിൽ (അതായത് ജീൎണ്ണീച്ച സസ്യങ്ങളുടെയോ, ജീവജാലങ്ങളുടേയോ ശരീരംകൊണ്ടുള്ള വളങ്ങളൊ, മറ്റു വളങ്ങളൊ, ചേൎന്നി ട്ടുള്ളതാണെങ്കിൽ സസ്യം നന്നായി വളരുന്നു. ഫലപുഷ്ടിയില്ലാത്ത വെറും മണലിൽ സസ്യങ്ങൾ നന്നായി വളരുന്നില്ല. മണ്ണിന്നു സ്വതേ ഉറപ്പു കൂടുമെങ്കിലും ബലമുള്ള തടികളും കൊമ്പുകളുമുള്ള വന്മരങ്ങൾ ഉണ്ടാകും. ഉറപ്പില്ലാതെ മണൽപോലെ ഉലൎന്ന മണ്ണാണെങ്കിൽ ബലമില്ലാത്ത സസ്യങ്ങളേ ഉണ്ടാവുകയുള്ളു. വീട്ടി, തേക്ക്, കല്ലാല്, ഇതെല്ലാം പാറപ്രദേശങ്ങളിലേ ഉണ്ടാവുന്നുള്ളു. തെങ്ങ്, ഈപ്പന, കമുങ്ങ് ഇവ തീരപ്രദേശങ്ങളിൽ വളരുന്നു.
ജലം: സസ്യത്തിനു വെള്ളത്തിൽ അലിഞ്ഞുചേരുന്ന ഭക്ഷണപദാൎത്ഥങ്ങൾ മാത്രമേ വലിച്ചെടുക്കാൻ