ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ജോൺ കെപ്ലർ (൧൫൭൧ - ൧൬൩൦)

സുപ്രസിദ്ധ ജ്യോതിശ്ശാസ്ത്ര വിശാരദനായ കെപ്ലർ ജൎമ്മനിയിലാണു ജനിച്ചതു്. ബാല്യത്തിൽ ദരിദ്രനായിരുന്നു; ആരോഗ്യം ഉണ്ടായിരുന്നില്ല.എങ്കിലും ഗണിതത്തിലും ജ്യോതിശ്ശാസ്ത്രത്തിലും നൈപുണ്യം സമ്പാദിച്ചു. ഗ്രഹഗതിയെപ്പറ്റിയുള്ള മൂന്നു മൌലിക സിദ്ധാന്തം അദ്ദേഹമാണു് വെളിപ്പെടുത്തിയതു്. വിശ്വത്തിന്റെ നിയതസ്ഥിതിക്കു ഹേതുവായ തത്ത്വം ഇവയിൽ അടങ്ങിയിരിക്കുന്നു. (1) ഏകകേന്ദ്രത്തിൽ വർത്തിക്കുന്ന സൂര്യനെ ദിൎഘവൎത്തുളമായ ഭ്രമണകക്ഷ്യയിൽ കൂടെയാണു് ഗ്രഹങ്ങൾ ചുറ്റുന്നതു്. (2)ഭ്രമണകക്ഷയിൽ ഗ്രഹത്തിന്റെ ഗതിവേഗത്തിനു ഭേദം സംഭവിക്കുന്നുണ്ടു്. വിവരിക്കുന്നകാലത്തിനനുസരിച്ചായിരിക്കും സൂര്യകേന്ദ്രത്തിനും ഗ്രഹകേന്ദ്രത്തിനും തമ്മിലുള്ള അകലം കുറിക്കുന്ന വ്യായം (3) സൂര്യനെ ചുറ്റുന്നതിനു ഗ്രഹത്തിനുവേണ്ടിവരുന്ന സമയത്തിനും അവ തമ്മിൽ ഉള്ള അകലത്തിനും നിയതമായ നിയമമുണ്ടു്. സമയത്തിന്റെ 'വൎഗ്ഗംം' ദൂരത്തിന്റെ 'ഘന'ത്തിനു ശരിയായ തോതിലായിരിക്കും.