താൾ:Praisham - Sreemoolam Malayala bhasha Grandhavali 1927.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
xxxii


എന്നുള്ള വചനത്തിൽ നിന്നു ജിഹ്വാഗ്രചലനം കൊണ്ടു സിദ്ധി ക്കുന്ന അൎത്ഥനൎത്ഥങ്ങളെ എളുപ്പത്തിൽ അറിയുവാൻ കഴിയുന്നതാണു്. നല്ല വാക്കു പറയുന്നതു കൊണ്ടു സമ്പത്തും, ബന്ധുമിത്രങ്ങളും ഉണ്ടാവുന്നു. ആ ജിഹ്വയെത്തന്നെ മറെറാരുപ്രകാരത്തിൽ വളച്ചു ചീത്ത പറയുന്നതുകൊണ്ടു ബന്ധനവും, മരണവും സംഭവിക്കുന്നു. ആയതിനാൽ വാഗിന്ദ്രിയത്തെ ഉപയോഗപ്പെടുത്തുന്നതു സൂക്ഷിച്ചു വേണ്ടതാണെന്നു താൽപൎയ്യം.

കണ്ടതും കേട്ടതും പറഞ്ഞു നടക്കുന്നതു പലപ്പോഴും അനൎത്ഥകാരണമാണു്.

"യദീച് ഛസി വശീകൎത്തും

ജഗദേകേന കൎമ്മണാ
പരാപവാദസസ്യേഭ്യോ

ഗാം പരന്തീം നിവാരയ."


കിംവദന്തീപ്രിയ ആയിത്തീരുന്നതുകൊണ്ടു ശത്രുക്കൾ വൎദ്ധിക്കും. അതിനാൽ ആവക അനൎത്ഥപരമ്പരകൾക്കു് ഇടകൊടുക്കാതെ സദാചാരപരനായിരിക്കണമെന്ന് സാരം.

പ്രൈഷത്തെ സമഗ്രമായി സമാലോകനം ചെയ്യുമ്പോൾ വൎണ്ണാശ്രമദ്വിജധൎമ്മങ്ങളെ വിധിച്ചിരിക്കുന്നതായിക്കാണാവുന്നതാണു്. അവിടെ ആചമനാദിവൎണ്ണധൎമ്മങ്ങളും, സമിദാധാനാദി ആശ്രമധൎമ്മങ്ങളും, ആപോശനാദി ദ്വിജധൎമ്മങ്ങളുമാകുന്നു.

ഇനി ഈ പ്രൈഷത്തെത്തന്നെ മറെറാരു കേന്ദ്രത്തിൽ നിന്നു നിരീക്ഷണംചെയ്യുമ്പോൾ "ശരീരമാദ്യം ഖലു ധൎമ്മസാധനം"എന്ന തത്വത്തെ പ്രകാരാന്തരേണ ഉദ്ബോധിപ്പിക്കുന്നതായി കാണവുന്നതാണു്. സമിദാധാനം മുതലായവ മന:ശുദ്ധിയേയും, സ്നാനാചമനാദി ദേഹശുദ്ധിയേയും, ദിവാസ്വാപനിഷേധം വ്യാപന്നിവൃത്തിയേയും, ശുകേതദ്വിപക്വപൎയ്യുഷിതഭോജനനിഷേധം അജീൎണ്ണാദിരോഗബാധാവിമോക്ഷത്തേയും ബോധിപ്പിക്കുന്നവ യാണെന്നു വ്യക്തമായല്ലൊ. സമീപസ്ഥന്മാരോടുള്ള കലഹം, ദ്വേഷം മുതലായവ മനോദു:ഖത്തിന്നും തദ്വാരാ രോഗത്തിന്നും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.