താൾ:Prahlatha charitham Kilippattu 1939.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

90 <poem> എന്നുടെ താതാജ്ഞയാലുള്ള ബാധകൾ പന്നഗശായി താനല്ലയോ കാത്തതും? കാത്തുകൊണ്ടീടുവാനോർത്തു കണ്ടീടുവിൻ ഭക്തവാത്സല്യമീവണ്ണമില്ലാർക്കുമേ." 2180

ഇത്തരം വാക്കു കേട്ടോരു സഖികളും ചിത്തമോദേന ചോദിച്ചിതു പിന്നെയും :- "സത്സംഗഹീനനസൂരനരപതി മത്സരം വിഷ്ണുവോടുള്ള രാജ്യമിതിൽ ‌ ഇഷ്ടനായിത്തവ ഭക്തിമാർഗത്തിനെ- പ്പെട്ടെന്നറിയിച്ച താരെടോ സാദരം? ചൊല്ലേണമെങ്ങളോടുള്ള വണ്ണ മിദം കല്യാണസിന്ധോ! സഖേ! കനിഞ്ഞേറ്റവും" കല്യമോദവർ ചോദിച്ച നേരത്തു മല്ലാരിദാസനും ചൊല്ലിനാനപ്പൊഴേ:- 2190

"മൽപിതാവു തപം ചെയ്വതിന്നായ്പുരാ കെല്പോടു പോയോരു നാളിലമരരും ദൈതേയവീരനേയും ജയിച്ചെന്നുടെ മാതാവുതന്നെയും കൊണ്ടുപോകും വിധൌ വീണാധരമുനി കണ്ടു വഴിയീന്നു പാണികൾ കൊണ്ടിങ്ങു വീണ്ടിട്ടു പോന്നുടൻ തന്നുടെ പർണ്ണശാലയ്ക്കൽ വെച്ചങ്ങനെ ഖിന്നത തീർത്തു പാലിച്ചുകൊണ്ടീടിനാ. എന്നുടെ മാതാവിനുള്ളഴൽ പോക്കുവാ- നന്നു തത്വോപദേശം ചെയ്തു മാമുനി. 2200

അമ്മയും തത്വോപദേശത്തെയൊക്കെയും ചെമ്മേ മറന്നിതു രാജഭോഗത്തിനാ.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/99&oldid=167040" എന്ന താളിൽനിന്ന് ശേഖരിച്ചത്