താൾ:Prahlatha charitham Kilippattu 1939.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പ്രീതരായ് നിന്പിതാവിന്നിയോഗത്തിനാല്


*താത! വന്നാരിവരെന്നറിഞ്ഞീടു നീ


ഇന്നിവരോടുമൊന്നിച്ചു നീ വൈകാതെ


ചെന്നു പിതാവിനെ വന്ദിക്കവേണ്ടതും


എന്നു പറഞ്ഞു കുമാരനെയമ്പൊടു


നന്നായ് മണമിയലുന്നതൈലത്തിനാല്


തേച്ചു കുളിപ്പിച്ചു മേളമായങ്ങനെ


നല്ച്ചേലതന്നെയും ചാര്ത്തിച്ചുമേളമായ്
   1230


ചേര്ച്ചയായുള്ള സുഗന്ധങ്ങള് ചേര്ത്തു ന-


ല്ലിച്ഛയാ ചന്ദനത്താല് കുറിചേര്ത്തുടന്


പൊന്മയമായോരുറുമാലുതന്നെയും


നന്മയോടെ ധരിപ്പിച്ചിതു മോഹനം


കര്ണ്ണങ്ങളില് നല്ല കല്ലു വെച്ചുള്ള കുണ്ഡലം


തിണ്ണം വിളങ്ങുമാറങ്ങു ചേര്ത്തീടിനാള്


ഉല്പലതുല്യമാകും നയനമതില്


ശില്പമാമഞ്ജനവും ചേര്ത്തു മെല്ലവേ


ചാരുവാകുന്ന പപലിനഖമോതിരം


ഹാരവും വിദ്രുമവും പതക്കങ്ങളും
            1240


കാഞ്ചനമായ ക്രര്പ്പാസമതിന്നുമേല്


ചെഞ്ചമ്മെ മാലകള്കൊണ്ടു നിറച്ചുടന്


അങ്കണം (?) കങ്കണം നൂപുരമെന്നിവ


കിങ്കിണിയും കാഞ്ചിയും ചേര്ത്തു മേളമായ്


തണ്ട ചിലമ്പും മണികളും കാഞ്ചനം-


കൊണ്ടു ചമച്ചുള്ളതൊക്കയും ചേര്ത്തുടന്












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/47&oldid=167015" എന്ന താളിൽനിന്ന് ശേഖരിച്ചത്