താൾ:Prahlatha charitham Kilippattu 1939.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

126 <poem> ചിന്തയിലെല്ലാമറിഞ്ഞിരിക്കും ഭവാ നെന്തഹോ മാം പരീക്ഷിക്കേണമേ ബലാൽ നാരദൻതന്നുടെ ശിഷ്യനെന്നുള്ളതും പാരിലെല്ലാവരും ചൊല്ലന്നു സന്തതം ത്വൽകടാക്ഷത്താൽ ഭഗവൽസ്വരൂപത്തെ യിക്കണ്ണുകൊണ്ടു കാണ്മാൻ തരം വന്നതും നന്ദിതനാകേണമെന്നെക്കറിച്ചിനി യിന്നിയും നന്നായനുഗ്രഹിക്കേണമേ എന്നതു കേട്ടരുൾചെയ്തു മഹാമുനി മന്ദസ്മിതംചെയ്തു സുന്ദരവാക്കിനാൽ നില്ക്കുമ്പൊഴുമിരിക്കുമ്പൊഴും പോകിലും ദുഃഖസുഖാദികളുണ്ടാം പൊഴുതിലും പേർത്തുമുയരെത്തിരുനാമമുച്ചരി ച്ചാസ്ഥയാ ശോകമെല്ലാം കളഞ്ഞീടെടോ നാരായണാജ്ഞയാ വേണ്ടും ഗുണങ്ങളും പാരാതെ കൈവന്നുക്രടും ദശാന്തരേ സ്ഥാനത്തുറയ്ക്കിലുമസ്ഥാനമെങ്കിലും മാനസേ മേവുന്ന ദേവനെസ്സന്തതം ഏകാഗ്രബുദ്ധ്യാ നിരൂപിച്ചു ശൂദ്ധനാ യാകാംക്ഷയോടു വസിച്ചുൊകൊണ്ടീടു നീ എന്നരുൾചെയ്തു മുനിവരനും മുദാ തന്നുടെ പർണ്ണശാലയ്ക്കെഴുന്നള്ളിനാൻ താപസശ്രേഷ്ഠനും പോയോരനന്തരം താപമകന്നുള്ള ദേവകളൊക്കയും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/135&oldid=167014" എന്ന താളിൽനിന്ന് ശേഖരിച്ചത്