താൾ:Prahlatha charitham Kilippattu 1939.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നു നിന്നെസ്സുതനായി ലഭിച്ചവ നന്നു തന്നെ മുക്തനായവനിന്നെടോ ചെയ്ക പരലോകകർമ്മം ജനകനു വൈകാതവണ്ണം വിധിപൂർവ്വമായി നീ പട്ടാഭിഷേകവും ചെയ്തുകൊണ്ടെത്രയും തുഷ്ട്യാ ഭരിച്ചു കൊണ്ടീടുക ഭുമിയെ എന്നരുൾചെയ്തു വൃന്ദാരകന്മാരെയും മന്ദം കടാക്ഷിച്ചനുജ്ഞയും നല്കിനാൻ ഇന്ദിരാവല്ലഭൻതാനുമനന്തരം മന്ദം മറഞ്ഞരുളീടിനാൻ ഭ്രപതേ ഉത്തമശ്ലോകനരുളും മൊഴികളെ യുത്തമാംഗേ വഹിച്ചിട്ടു പ്രഹ്ലാദനും താതനുള്ളോരു പരലോകകർമ്മങ്ങൽ ചേതസാ കർത്തുമുദ്യുക്തനായീടിനാൻ ദൈന്യരമരകളോടും വേദിയർ തന്നെടും ഒന്നിച്ചു താതനരികത്തു ചെന്നിട്ടു ഖിന്നനായ് കണ്ണുനീർ വാർത്തുകൊണ്ടാദരാൽ പട്ടിനാൽ മൂടിയലക്കരിച്ചേററവും കൊട്ടിച്ചു വാദ്യഘോഷത്തൊടും ക്രടവേ ഗന്ധേന സഞ്ചിതമായ ചിതയതിൽ മന്ത്രേണ വെച്ചു തീയും ജ്വലിപ്പിച്ചുടൻ സൂനു ജനകം ദഹിപ്പിച്ചു ഗംഗയാൽ സ്നാനവും ചെയ്തുദകാദികർമ്മങ്ങളും

സ്വർണ്ണം മഹി വസു ഗോക്കളുമെന്നിവ - യെണ്ണമില്ലാതവണ്ണം കൊത്തീടിനാൻ ഉത്തമന്മാർ പുകഴുന്നതു കേട്ടു തൻ പത്തനം പുക്കു നത്വാ ജനനീപദേ അമ്മയ്ക്കു സങ്കടമുണ്ടായതൊക്കയും നിർമ്മലവാചാ കളഞ്ഞു കുമാരനും ശിഷ്യാവലോകായ നാരദമാമുനി പുഷ്യന്മുദായെഴുന്നള്ളം ദശാന്തരേ മാമുനീന്ദ്രനെഴുന്നള്ളുന്നതു കേട്ടു ദാദോദപപ്രിയൻ തുഷ്ടനായേററവും പാരാതെ ചെന്നെതിരേററു പാദങ്ങളെ നേരേ പിടിച്ചു വണങ്ങിനിന്നാദരാൽ പൊൻമയസിംഹാസനത്തിലിരുത്തീട്ടു നന്മയാലർഘ്യപാദ്യേന പൂജിച്ചുടൻ കൃത്വാ പ്രദക്ഷിണം നത്വാ മുഹുർമ്മുഹുഃ സ്തുത്വാ ബഹുവിധം നിൽക്കുന്ന നേരത്തു ചിത്തമോദം കലർന്നേററം വിധിസുതൻ ഭക്തനെ നോക്കിത്തെളിഞ്ഞു ചൊല്ലീടിനാൻ സൂനോ ഹരിപ്രിയ ലീലാവതീസുത ജ്ഞാനം നിനക്കുപദേശിച്ചതാരെടോ പത്മനാഭനധികപ്രിയനായതു മത്ഭുതമത്ഭുതമോർത്തുകണ്ടോളവും താപസശ്രേഷുനെക്കുമ്പിട്ടു പയ്യവേ

താപം കളഞ്ഞു ചൊല്ലീടിനാൻ ബാലകൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/133&oldid=167012" എന്ന താളിൽനിന്ന് ശേഖരിച്ചത്