താൾ:Prahlatha charitham Kilippattu 1939.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭക്തരെ രക്ഷിച്ചു കൊള്ളു വാനല്ലയോ മൂർത്തിം ധരിച്ചു പോരുന്നു കൃപാധിധേ ദേഹമെന്നുള്ളോരു മോഹേന മാനസേ സ്നേഹേന നിന്നെ നരൂപിക്കയില്ലഹോ നേത്രങ്ങൾ രൂപഗുണത്തിൽ ചലിക്കയും ശ്രോത്രങ്ങൾ ശബ്ദത്തിലാമ്മാറിഴയ്ക്കയും നാസിക നല്ല സുഗന്ധേ വലിക്കയും വാസനയാൽ രസേ ചേർക്കും രസനയും സംഗേ വലിക്കുന്നു ഗാത്രം മനസ്സിനെ യങ്ങുമിങ്ങും വലയുന്നിതു മാനസം രണ്ടു ദാരം വേട്ട മാനുഷരെപ്പോലെ കണ്ടുകൊണ്ടാലുമജ്ജീവനുള്ളോരഴൽ തുംഗകാരുണ്യാൽ ഭവാംബുധി തന്നീന്നു താങ്ങിക്കര കടത്തേണം മധുരിപോ എന്നെ രക്ഷിപ്പാൻ പ്രയാസമില്ലേതുമേ ഇന്ദിരാവല്ലഭ ചിന്തിച്ചിതാകിലോ സ്വല്പം കടക്കണ്ണകൊണ്ടൊന്നു നോക്കുകി ലപ്പൊഴുതേ ഗതി വന്നു ക്രടും ദൃഢം വിഷ്ണോ മുകുന്ദ ഗോവിന്ദ ജയ ജയ വൃഷ്ണിപതേ കൃഷ്ണ രാമ ഹരേ ജയ ഭക്തബന്ധോ പരബ്രഹ്മമൂർത്തേ ജയ വാരിധിയിൽ പള്ളികൊണ്ടവനേ ജയ

നാരായണ നരകാരേ ജയ ജയ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/131&oldid=167010" എന്ന താളിൽനിന്ന് ശേഖരിച്ചത്