താൾ:Prahlatha charitham Kilippattu 1939.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> പന്നഗശായിതൻ കോപത്തെ ഞാനഹോ മുന്നമൊരുനാളും കണ്ടതില്ലിങ്ങനെ പാരം ങയമുണ്ടു കാണുകിൽ മാനസേ ചാരത്തു ചെന്നുക്രടാ കേവലം മ്മ ദേവിതാനേവം പറയുന്നനേരത്തു ദേവകൾ പ്രഹ്ലാദനോടു ചൊല്ലീടിനാർ ബാല സഖേ നരസിംഹരൂപമിദ മാലോകിതും ധൈര്യമില്ല ഞങ്ങൾക്കഹോ നീയങ്ങരികത്തു ചെന്നു വന്ദിക്കിലോ നായകനേററം കരുണയുണ്ടായ് വരും ഞങ്ങൾക്കു വേണ്ടിയെരു കാര്യമാദരാൽ ഇങ്ങനെ ചെയ്യണ മെന്നു ചൊല്ലീടിനാർ ഇത്തരം ദേവകൾ ചൊല്ലുന്നനേരത്തു ഭക്തനും ചെന്നു ഹരിയെ വണങ്ങിനാൻ പാരമായുള്ളോരു കോപവും ഭക്തനെ ച്ചാരത്തു കണ്ടു കളഞ്ഞു മുകുന്ദനും സിംഹം മൃഗാണാം ഭയാനകമെങ്കിലും സ്നേഹമുണ്ടാം നിജപൈതലിലെപ്പോലെ എത്രയും ക്രുദ്ധനായുള്ള സർപ്പത്തിന്നു ചിത്രമാമൌഷധം കണ്ടകണക്കിനെ ഭോഗേന്ദ്രശായിപദേ വണങ്ങീടിനാൻ യോഗീന്ദ്രനായുള്ള പ്രഹ്ലാദനാദരാൽ ഉത്തമശ്ശോകനെ വാഴ്ത്തിനിന്നീടിനാൻ ഭക്തിപരവശനായി നിന്നേററവും ശ്രീപതേ ദേവാദികളുംഭവാനുടെ രൂപത്തെ മാനസേ ചിന്തിച്ചുകൊള്ളുവാൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/128&oldid=167008" എന്ന താളിൽനിന്ന് ശേഖരിച്ചത്