താൾ:Prahlatha charitham Kilippattu 1939.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> എന്നിവണ്ണമുയരെപ്പറയുന്നതു നിന്ന മഹാജനം കേൾക്കും ദശാന്തരേ നന്നുനന്നെത്രയുമെന്നു ചൊല്ലിദ്രുതം ചെന്നു വണങ്ങി സ്തുതിച്ചു ഭക്ത്യാ ചിലർ ഭ്രാന്തിയത്രേയിതു ചൊന്നാരിതി ചിലർ എന്തെടോ മുന്നമേയുണ്ടിതെന്നാർ ചിലർ ശാന്തനാകുന്നോരു പ്രഹ്ലാദനിങ്ങനെ ഭ്രാന്തനെപ്പോലെ പറഞ്ഞു വീഥികളിൽ നേരേ വരുന്നതു കണ്ടോരസുരകൾ പാരാതെ ദാനവനോടു ചൊല്ലീടിനാർ നിന്നുടെപുത്രനെസ്സാഗരേ കൊണ്ടുപോയ് നന്നായമുഴ്ത്തിക്കളഞ്ഞാരസുരകൾ എന്ന വിശേഷമോ കേട്ടതല്ലോ പുന രിന്നവൻ ജീവിച്ചുയർന്നു കൊണ്ടീടിനാൻ എന്നവർ ചൊല്ലുന്ന നേരമസുരനും വന്നോരു കോപാൽ ചുവന്നിതു കണ്ണുകൾ ദുഷ്ടനെക്കൊല്ലുവാൻ സാഗരമദ്ധ്യത്തി ലിട്ടു മലയേററിക്കൊന്നുവെന്നോർത്തു ഞാൻ കഷ്ടമേ ജീവിച്ചുപോന്നാകിലിന്നിനി ത്തുഷ്ട്യാ പിടിച്ചുകൊണ്ടിങ്ങു വന്നീടുവിൻ എന്നു പറഞ്ഞതു കേട്ടവരപ്പൊഴേ ചെന്നു കുമാരനെക്കൊണ്ടുവന്നീടിനാർ വന്ദനം ചെയ്തു പിതാവിനെക്കണ്ടിട്ടു നിന്നിതു ബാലനുമന്നേരമാദരാൽ പുത്രനെ നോക്കിയസുരനുമപ്പൊഴേ മൃത്യുവെന്നോർത്തു കരവാളുമായ് ദ്രുതം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/121&oldid=167001" എന്ന താളിൽനിന്ന് ശേഖരിച്ചത്