താൾ:Prahlatha charitham Kilippattu 1939.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

110 <poem> വിഷ്ണോ മുകുന്ദ ഗോവിന്ദ മുരാന്തക കൃഷ്ണ കരുണാകര കമലാപതേ നന്ദതന്ത്രജ വൃന്ദാരകവന്ദിത വൃന്ദാവനേ പശൂവൃന്ദരക്ഷാകര മീനായി വേദങ്ങൾ വീണ്ടുകൊൾവാൻ പുരാ ദാനവനെക്കൊലചെയ്ത ദാമോദര വിണ്ടലർ പണ്ടു പാലായി കടഞ്ഞ നാൾ തിണ്ണന്നു മുങ്ങും മലയുയർത്തീടുവാൻ വണ്ണം തിരണ്ടോരു ക്രർമ്മാകൃതി പൂണ്ടു തിണ്ണം മലയെച്ചുമക്കും മധുരിപോ ഇമ്മഹിതന്നെ ഹിരണ്യാക്ഷദാനവ നംബുവിൽ കൊണ്ടുപോയ് താഴ്ത്തും ദശാന്തരേ പോത്രിയായ് ദാനവൻതന്നെയും കൊന്നിട്ടു ധാത്രിയെ വീണ്ടോരു ധാത്രീധരപതേ ഈരേഴുലോകമളക്കേണമെന്നിട്ടു നേരോടു വാമനനായിപ്പിറന്നിട്ടു ഈരടിയായിട്ടളന്നുകൊണ്ടീടിന നാരായണ സരസീരുഹലോചന ഉഗ്രരായുള്ളോരസുരരാജാക്കളെ നിഗ്രഹിച്ചീടുവാൻ ഭാർഗ്ഗവരാമനായ് വിക്രമം പൂണ്ടു മുവ്വേഴുവട്ടം കൊന്ന ചക്രപാണേ ഗോപതേ മധുസൂദന മിത്രവംശത്തിൽ ദശരഥപുത്രനായ് ചിത്രമായ് വന്നു പിറന്നിട്ടു സംഗരേ

പോത്രി=പന്നി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/119&oldid=166999" എന്ന താളിൽനിന്ന് ശേഖരിച്ചത്