താൾ:Prahlatha charitham Kilippattu 1939.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

103 <poem> കംബുതാൻ കണ്ഠത്തിനോടുടൻ തോററല്ലോ അംബുധി തന്നിൽ നിന്നീടുവാൻ കാരണം. നാരായണോരസി മേവുന്ന ഹാരങ്ങൾ താരകളേക്കാൾ പ്രകാശമുണ്ടേററവും. കൌസേതുഭവും വനമാല തുളസിയും കസ്തുരിലേപവും ശ്രീവത്സകാന്തിയും ഇന്ദിരാദേവി കുടികൊണ്ടരുളുന്ന സുന്ദരമാം തിരുമാറും മനോഹരം ചെമ്പൊൽക്കരങ്ങളോ തുമ്പിക്കരത്തിനു കമ്പം വരുത്തി മേവീടുന്നിതേററവും എത്രയും ദിവ്യമായുള്ള രത്നംകൊണ്ടു ചിത്രം വിളങ്ങും കടകാംഗദങ്ങളാൽ മേളം കലർന്നു മേവീടുന്ന തൃക്കരം നാലിലും ശംഖു ചക്രം ഗദ പത്മവും ബ്രഹ്മാണ്ഡമെല്ലാമടങ്ങുന്ന കുക്ഷിയിൽ നിർമ്മലമായുള്ള നാഭീനളിനവും മങ്ങാത പീതാംബരം പൂണ്ട മധ്യവും തൊങ്ങൽ പലതരം ഭംഗി പൂണ്ടിങ്ങനെ ഉന്നിദ്രകാന്തി കലർന്ന രത്നങ്ങളാൽ മിന്നുന്ന കാഞ്ചിയും മേളവുമങ്ങനെ കാർമുകിൽ വർണ്ണവും പീതാംബരാഭയും കാർമേഘവും മിന്നലംന്ന കണക്കിനെ മത്തേഭകുംഭത്തെ വെന്ന ജഘനവും പൊൽത്തുണുപോലേ വിലസും തുടകളും ചെപ്പിനു ശില്പം പഠിപ്പിച്ചുമേവിടു മുല്പലലോചനൻചാരുമുഴങ്കഴൽ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/112&oldid=166992" എന്ന താളിൽനിന്ന് ശേഖരിച്ചത്