മുക്കി വെക്കണം. എന്തുകൊണ്ടെന്നാൽ ആ ഔഷധത്തിന്നു പാമ്പിൻ വിഷത്തെ നശിപ്പിച്ചു
നിരുപദ്രവമാക്കിത്തീർപ്പാനുള്ള ശക്തിയുണ്ട് .
ഈ ഔഷധം കിട്ടിയില്ലെങ്കിൽ ചുട്ടുപഴുപ്പിച്ച ഇരിമ്പോ, തീക്കൊള്ളിയോ, കാസ്റ്റിൿപൊട്ടാഷോ,
യവക്ഷാരദ്രാവകമോ (nitric acid) കാർബോളിൿ ദ്രാവകമോ കൊണ്ടു കടിവായി
ചുട്ടുപൊള്ളിക്കേണം.
ധാതുക്ഷോഭമോ തളർച്ചയോ ഉണ്ടായാൽ കാപ്പി, ചായ മുതലായ ഉന്മേ
ഷവർദ്ധകങ്ങളായ പാനീയങ്ങൾ ധാരാളം കൊടുക്കുക. ശ്വാസം നിന്നു
പോയാൽ കൃത്രിമശ്വസനക്രിയയും നടത്തുക.
സൂചകം
കടിപെട്ട ഉടനെ, വായിൽ പുണ്ണോ മുറിയോ ഇല്ലെങ്കിൽ,
കടിവായിൽ വായിവെച്ചു രക്തം ഈമ്പിയെടുത്തു തുപ്പിക്കൊണ്ടിരിക്കണം.
ഇതിന്നുശേഷം ബ്രാണ്ടിയോ മറ്റുവല്ല മദ്യസാരമോ കൊണ്ടു കുലുക്കുഴി
ഞ്ഞുതുപ്പി, വായി ശുദ്ധിയാക്കുകയും വേണം .
തേൾകുത്ത്.
തേൾ കുത്തിയാലുള്ള വേദന അതികഠിനം ത ന്നെ. ചിലപ്പോൾ ഇതിൻമൂലം ചെറിയകുട്ടികൾക്കു മരണവും കൂടി നേരി ടാറുണ്ട്. തേൾകുത്ത്

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.