താൾ:Pradhama chikilsthsa 1917.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

173

     ചികിത്സ: -കുത്തുകൊണ്ട ഭാഗം ഞെക്കി വിഷത്തെ പുറത്ത് കളയണം. അമ്മോണിയ, അല്ലെങ്കിൽ നവക്ഷാരം, സോഡാഉപ്പ്, മദ്യസാരം (spirits of wine) ഒരു കഷണം പച്ചയുള്ളി ഇവയിലേതെങ്കിലും ഒന്ന് കുത്തിയ ഇടത്ത് തടവുക.പൊട്ടാഷ് പെർമാങ്ങനേറ്റ് (permanganate of potash) കൊണ്ട് അതിന്മേൽ ഉരസുക. ധാതുക്ഷോഭം ഉണ്ടെങ്കിൽ അതിന് പ്രത്യേകം ചികിത്സിക്കുക.
     സുചകം:_അയഡിൻ സത്ത് (tinture of iodine) ഏതു വിധ പ്രാണി കുത്തിയാലും അതിന്നു കൈകണ്ട മരുന്നായി കണ്ടിരിക്കുന്നു.
                    പാമ്പു കടി

വിഷമുള്ള പാമ്പു കടിച്ചാ, ആ കടി പെട്ട ആളുടെയോ മൃഗത്തിന്റെയോ രക്തത്തിൽ വിഷം പ്രവേശിക്കുകയും, ആ വിഷം രക്തത്തിൽ കൂടി ദേഹമെങ്ങും വ്യാപിച്ചു ഹൃദയത്തെയും തലച്ചോറിനെയും ദുഷിപ്പിക്കുന്നതിനാൽ മരണം നേരിടുകയും ചെയ്യും. വിഷമുള്ള പാമ്പ് കടിച്ചതിന്നടയാളമായി ഒരംഗുലം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/190&oldid=166905" എന്ന താളിൽനിന്ന് ശേഖരിച്ചത്