താൾ:Pradhama chikilsthsa 1917.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

158 ചികിത്സ ഇറക്കിക്കെട്ടിയ ഉടുപ്പുകളെ അയച്ചു വിടുക രോഗിയെ മലർത്തിക്കിടത്തുക. തലയും ചുമലും ​ദേഹത്തിന്റെ മട്ടത്തിന്നു സമമാക്കി കാൽ അല്പം പെന്തിച്ചുവെക്കുക. മുറിയിൽ കാറ്റോട്ടം ധാരാളമായിരിക്കട്ടെ. മൂക്കിന്നു നേരെ ആഘ്രാണക്ഷാരം[smelling salt] വെച്ചുമണപ്പിക്കുക.പ്രജ്ഞയുണ്ടായാൽകുടിപ്പാൻ ചായയൊ കാപ്പിയൊ കൊടുക്കാക.കൈയും മുഖവും തണുത്ത വെള്ളം കൊണ്ട് തേച്ചുകഴുകുക 7. കുട്ടികക്കുണ്ടാകുന്ന അപസ്മാര ഗോഷ്ഠികൾ പല്ലുമുളക്കുന്നതും വയറ്റിലും കുടലുകകളിലും സുഖക്കേടുകളും , ആകുന്നു ഈ ഗോഷ്ഠികളുണ്ടാകുന്നതിന്നു എത്രയും സാധാരണയായ കാരണങ്ങൾ. ലക്ഷണങ്ങൾ - ബോധക്ഷയം, കൈകാലുകളിലും ഉടലിലും ഉണ്ടാവുന്ന ഞരമ്പുവലി,മുഖത്തു നീലച്ഛായ,ക്രമമായില്ലാതെ ശ്വാസോച്ഛ്വാസം ഇടക്കിടക്കുമാത്രം ഉണ്ടാകുക, വായിൽ നുര.

ചികിത്സ ഡാക്ടരെ വരുത്തുക. ഇതിനിടയിൽകൂട്ടിയ 10 മിനിട്ട് മുതൽ 20 മിനിട്ടുവരെചൂട് വെള്ളത്തിൽ കിടത്തുക.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/175&oldid=166890" എന്ന താളിൽനിന്ന് ശേഖരിച്ചത്