താൾ:Pradhama chikilsthsa 1917.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

151

ൽ കണ്ണു മിഴിച്ചു ചുറ്റുംനോക്കാം; എന്നാൽ ഉടനെതന്നെ മുന്നെപ്പോലെ കിടക്കുകയും ചെയ്യും

    ചികിത്സ:_ഡോക്ടറെ വരുത്തുക. ഇറുക്കിക്കെട്ടിയിരിക്കുന്ന വസ്ത്രങ്ങളെ അയച്ചു വിടുക. മറ്റുള്ള പരുക്കുകൾക്കും പ്രത്യേകിച്ച് തലയിലുള്ള പരുക്കുകൾക്കും ചിക്ത്സ ചെയ്യുക. രോഗിയെ മലർത്തിക്കിടത്തി അവന്റെ ദേഹം തണുത്തുപോകാതെ ചൂടുളളതാക്കി വെക്കുക.തലമേൽ പനിക്കട്ടിയോ തണുത്ത വെളളത്തിൽ നനച്ച തുണിയോ വെക്കുക.രോഗിയെ അല്പം പോലും അനക്കരുത്. വിളിച്ചു ഉണർത്തുകയും അരുത്. ഉന്മേഷവർദ്ധകമായ സാധനമൊന്നും കൊടുക്കരുത്.  രോഗി കിടക്കുന്നടത്തു ശുദ്ധവായു ധാരാളമായി ഗതാഗതം ചെയ്യേണം. 

2.തലച്ചോറ്റിൻ ഞെരുക്കം(compression):-ഇതും മുൻപറഞ്ഞ പ്രകാരം തലമേൽ വല്ല അടി തട്ടിട്ടോ വല്ലതും വീണിട്ടോ ഉണ്ടാകുന്നു. എന്നാൽ ഇതിനു ഞെരുക്കം എന്നു പറാവാൻ കാരണം,തലയോട്ടിന്റെ പൊട്ടിയ കഷണം ഊക്കോടെ തലച്ചോറ്റിന്റെ ഉള്ളി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/168&oldid=166883" എന്ന താളിൽനിന്ന് ശേഖരിച്ചത്