ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
128 റെ ഒരാൾ നാവു പരറത്തോട്ടു വലിച്ചു പിടിച്ചു കൊണ്ടു നില്ക്കേണ്ട ആവശ്യമില്ല. കാരണം രോഗിയെ കമിഴ്ത്തിക്കിടത്തുന്നതു കൊണ്ടു താടി കീഴിലായി വരിന്നതിനാൽ നാവു ഉള്ളിലേക്കു ചാഞ്ഞു പോകുമോ എന്നു ഭയപ്പെടാനില്ല.
ലബോർഡിന്റെ സൂത്രം :- ഈ മാതിരി ചികിത്സ ശ്വാസം മുട്ടിയിരിക്കുന്ന കുട്ടികളിലും വാരിയെല്ലൊടിഞ്ഞിരിക്കുന്ന സന്ദർഭങ്ങളിലും പ്രയോഗിക്കാം. രോഗിയെ മലർത്തിയോ ഒരു ഭാഗമായി ചരിച്ചോ കിടത്തുക. വായി തുറന്നു അതിന്നുള്ളിലുള്ള അഴുക്കെല്ലാം കളഞ്ഞു വായിൻ കീഴ്ഭാഗം താഴ്ത്തി രോഗിയുടെ നാവു ഒരു കൈയുറുമാലുകൊണ്ടു മുന്നോട്ടു പിടിച്ചു വലിക്കുക. രണ്ടു നിമിഷം നേരം വലിച്ചു നിർത്തിയശേഷം പിന്നോട്ടു വലിയുവാൻ തക്കവണ്ണം അതിനെ വിട്ടുകളകയും ചെയ്ക. ഈ ചികിതിസ ഒരു മിനിട്ടിന്നു 15 പ്രാവശ്യം ആവർത്തിക്കേണം.
പിന്നീടു ചെയ്യേണ്ടും ചികിത്സ :- രോഗി ശ്വാസം കഴിപ്പാൻ തുടങ്ങിയാൽ കൃത്രിമശ്വസനക്രിയകൾ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.