ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ചികിത്സ :-വൈദ്യനെ ഉടനെ ആളയച്ചുവരുത്തുക. ഇതിനിടയിൽ പുറമെ കാണുന്ന മുറിവായിൽ
അഴുക്കില്ലാത്ത ചിറ്റണവെച്ചു, ചോരയൊഴുക്കുണ്ടെങ്കിൽ അതു നിർത്തുക , ചോരയൊഴുക്കുകലാശയുണ്ടായാൽ
കഴുത്തുപട്ടയോ ,അകലം കുറഞ്ഞ കെട്ടുശീലയോ , വേഷ്ടിയോ എടുത്തു തലക്കു ചുറ്റും വരിഞ്ഞുകെട്ടുക. അതെങ്ങിനെ എന്നാൽ :- നെറ്റിയിൽ കൂടെ ചെവികശ്‍ക്കും മിതെയായി പിന്നോട്ടു കൊണ്ടുചെന്നു തലമണ്ടയുടെ പിന്നിലേ മുഴയുടെ ചോടെയായി തുഞ്ചങ്ങശ്‍ തമ്മിൽ പിണച്ചു കെട്ടുക . പിന്നെ തലയും ചുമലും അല്പം പൊന്തിയിരിക്കത്തക്കവണ്ണം രോഗിയെ മലർത്തിക്കിടത്തി പനിക്കട്ടി ചേർത്തതേ തണുത്തതോ ആയ വെള്ളം കൊണ്ടുതല നനക്കുക. (b) തലയോട്ടിന്റെ അടിവാരത്തിലെ എല്ലുപൊട്ടൽ:-
ഇതും സാധാരണയായി സമ്മിശ്രഭംഗമായി തന്നെ ഇരിക്കും ഈ പൊട്ടലുള്ള സ്ഥലത്തിലേക്കു വായ്,ചെവി,മൂക്കു
എന്നിവയിൽ കൂടി പുറമേയുള്ള വായു പ്രവേശിക്കും.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.