താൾ:Pracheena Malayalam 2.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


നിഷേധം :- ‘എമ്പിരാനെ നീ നൊന്താൽ’ എന്നു തമിഴു് രാമായണത്തിലും ‘എമ്പിരാൻ ചമ്പന്തടിയാർക്കു മടിയേൻ’ എന്നു പെരിയപുരാണം, തിരുത്തൊണ്ടപ്പതികത്തിലും ഇതുപോലെ മറ്റു് അസംഖ്യം പ്രയോഗങ്ങളും തമിഴിൽ കാണുന്നല്ലൊ. പാണ്ടിക്കാരേയും ഭാർഗ്ഗവൻ അപ്രകാരം വിളിച്ചിട്ടുണ്ടായിരിക്കുമൊ? അല്ലെങ്കിൽ നായന്മാർ അവിടങ്ങളിലും ചെന്നു് അവരെക്കൊണ്ടും അപ്രകാരം പറയിച്ചതായിരിക്കുമൊ? ഈ മുറയ്ക്കു് തമ്പ്രാക്കളെന്ന ശബ്ദത്തിനു് ഭാർഗ്ഗവൻ അദ്ദേഹത്തെ സബ്രാഹ്മണഃ (ആ ബ്രാഹ്മണൻ) എന്നു പറഞ്ഞതായും ആയതിനെ മുൻപോലെ പാതിയാക്കി ‘സബ്രാ’ എന്നും അതു പിന്നീടു് ‘തമ്പ്രാ’ക്കളെന്നും ആയതായി പറയാതെ സമ്രാഡെന്നു പറഞ്ഞിരിക്കുന്നതും അസംബന്ധം തന്നെ.

പാച്ചു മൂത്തതിന്റെ പുസ്തകത്തിൽ ‘എം പെരുമാൻ’ എന്നുള്ളതു ലോപിച്ചു് ‘എമ്പ്രാൻ’ എന്നു വന്നതാണെന്നു പറഞ്ഞിരിക്കുന്നു. ഈ ശബ്ദം എം പെരുമാനെന്നുള്ളതു ലോപിച്ചതല്ല. ഇതിന്റെ രൂപം എമ്പിരാനെന്നുതന്നെയാണു്. ഇതിനു് എന്റെ പെരിയവൻ എന്നു് അർത്ഥവുമാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/9&oldid=34479" എന്ന താളിൽനിന്നു ശേഖരിച്ചത്