താൾ:Pracheena Malayalam 2.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


അല്ലാതെ അതാതിന്റെ നാമമായ വചനത്തെ വികാരപ്പെടുത്തി അന്യ ഭാഷയിലെ വചനമെന്നാക്കി ആവശ്യത്തിനു തക്കതായ വിധത്തിൽ അതിലേക്കു് കൃത്രിമമായിട്ടു് അർത്ഥം കല്പിക്കയൊ അല്ലെങ്കിൽ ആ വാക്കിനെ ഒരു മാതിരി ഭേദപ്പെടുത്തി ആ ഭാഷയിൽ തന്നെയുള്ള വേറൊരു വചനമെന്നാക്കി അതിന്നു ചേരുന്ന പടി വല്ല അർത്ഥത്തേയും കല്പിക്കയൊ, അല്ലാത്തപക്ഷം വചനമങ്ങനെ തന്നെയിരിക്കവെ അയഥാർത്ഥമായ അർത്ഥത്തെ കല്പിക്കയൊ ചെയ്താൽ ആയതു് വാസ്തവ സംഗതിയെ മറയ്ക്കുന്നതിന്നും വേറെ കൃത്രിമസംഗതിയെ ഉണ്ടാക്കി ചേർക്കുന്നതിനും വേണ്ടി മാത്രമാണെന്നു കരുതി ആയതിനെ ത്യജിച്ചു കളയേണ്ടതാകുന്നു.

മലയാളത്തിലെ ദേശഭാഷ, മലയാളഭാഷ തന്നെ ആയിരിക്കാനല്ലേ പാടൊള്ളു? ആ മുറയ്ക്കു് അന്യനാട്ടിൽ തീരെ ഇല്ലാത്തവയും ഈ നാട്ടിൽ ധാരാളം നടപ്പുള്ളവയും ഇവിടെ നിന്നു സിദ്ധിച്ചിട്ടുള്ളവയുമായ ഈ നാമങ്ങൾക്കു് ഇവിടുത്തെ ദേശഭാഷയായ മലയാളത്തിൽ നിന്നും കിട്ടുന്ന അർത്ഥത്തെ മാത്രമേ കല്പിക്കാൻ പാടൊള്ളു എന്നു ന്യായമായിരുന്നിട്ടും അവ സംസ്കൃതഭാഷയിലുള്ളതുകളാണെന്നു നടിച്ചു് തോന്ന്യാസമായിട്ടു് അർത്ഥം ചെയ്തിട്ടുള്ളതു് അജ്ഞാനം കൊണ്ടൊ അന്യായമായ വല്ല ഉദ്ദേശം കൊണ്ടൊ തന്നെ ആയിരിക്കണം.

ഇനി ഇതുകളെല്ലാം തെറ്റായ അർത്ഥങ്ങളാണെന്നു് പ്രത്യേകം എടുത്തുകാണിക്കാം.

"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/7&oldid=34477" എന്ന താളിൽനിന്നു ശേഖരിച്ചത്