താൾ:Pracheena Malayalam 2.djvu/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ആചാരം ശ്ചനിരാകൃത്യ അനാചാരാ ഭവന്തുവഃ
ഏവമുക്താദ്വിജാസ്സർവെ ബ്രാഹ്മണാനാമധീശ്വരാഃ
അബ്രുവൻ ഭാർഗ്ഗവന്തത്ര തപ്യന്തഃ ഖിന്നമാനസാഃ
തൽക്കാലെ ഭാർഗ്ഗവൊരാമസ്തേഷാമഭയജംപരം
ശ്രാവണെ സംസ്ഥിതെഭാനെന മാസേശ്രവസ്ത്വിഹ
ആഗമിഷ്യാമിതൽ ഭൂമൌ കേരളേസ്മിൻ സുവാർഷികെ
വൃഷാദ്രീപുരമാഗത്യ ശ്രീമൂലസ്ഥാന മണ്ഡപെ
ആഗച്ശാമ ദ്വിജാസ്സർവ്വെ തിഷ്ഠന്താം സുഖകേരളെ
ഇത്യുക്താന്തർദ്ദധെരാമൊ ഭാർഗ്ഗവഃ പ്രയയൌതദാ
തസ്മിൻ ഹിമവതഃപാർശ്വെതപസ്തപ്ത്വാസുഖാസ്ഥിതഃ

ഇങ്ങനെ എല്ലാപേരും കൂടി നിശ്ചയിച്ചു പരീക്ഷിച്ച സ്ഥിതിയ്ക്കു് എല്ലാവർക്കും ശാപം പറ്റെണ്ടതായിരിക്കുന്നു. ഇവിടെ അങ്ങനെയല്ലാ. ചിലർ മാത്രം ശാപഗ്രസ്തന്മാരായി എന്നു കാണുന്നു. ആയതു തീരെ ശരിയല്ലാ.

ഏതാനും പേർ മാത്രമെ അതിലുൾപ്പെട്ടുള്ളു അവരാണു് ശാപഗ്രസ്തന്മാരായതു് എന്നാണെങ്കിൽ

ചിരകാലം ഗതെതിസ്മിം ഛ്രീമൂലസ്ഥാന മണ്ഡപെ
ചതുഷഷ്ടിതമാഗ്രാമാ ബ്രാഹ്മണാനാമധിശ്വരാ
സമാഗത്യസ്ഥിതാസ്സർവെ ഭർഗ്ഗവാഗമനം പ്രതി
യത്നം ചക്രു ദ്വിജാസ്സർവെ ധ്യായന്തഃ പരശുരാമന്തം
പരീക്ഷാർത്ഥം ദ്വിജോത്തമാഃ

ഇപ്രകാരം എല്ലാപേരും ചേർന്നതായികാണുന്നതിനാൽ ഇപ്പറഞ്ഞതു ശരിയല്ല. ഇതു നിരൂപിക്കുംതോറും അസംബന്ധവും അടിയുറപ്പില്ലെന്നു കാണാവുന്നതുമാണു്.

ഇനി പാപിയെക്കുറിച്ചു് കേരളാവകാശക്രമമെന്ന പുസ്തകത്തിൽ താഴെപറയും പ്രകാരം കാണുന്നു.

‘പണ്ടു് ചില ബ്രാഹ്മണരുടെ പ്രീതിക്കായി ഒരു ബ്രാഹ്മണൻ ഒരു പെരുമാളിനെ ഹിംസിക്ക നിമിത്തം പാപം സംഭവിക്കുമെന്നുള്ള നമ്പിനു് (വിശ്വാസത്തിനു്) ഇടിവു് വന്നു് നിഗ്രഹിക്ക നിമിത്തം വീരഹത്യാപാപം കൊണ്ടു് ഭ്രഷ്ടനായ നമ്പിടിക്കു ദേശവും സ്ഥാനവും കൊടുത്തിരുത്തി’.

"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/33&oldid=215459" എന്ന താളിൽനിന്ന് ശേഖരിച്ചത്