താൾ:Pracheena Malayalam 2.djvu/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ദാരിദ്ര്യം, മഹാരോഗം, രാഗാദിദുഷ്ടബുദ്ധി ഇക്കാരണങ്ങളാലാകുന്നു വേദാധ്യയനാദി വിട്ടുപോയതെങ്കിൽ, അപ്രകാരം വിട്ടുപോയവരിൽ ആ വിട്ടിരിക്കുന്ന കാലത്തോളം മാത്രം വേദധ്യയനാദ്യഭാവമിരിക്കുമെന്നല്ലാതെ ആ വർഗ്ഗത്തിലുള്ള എല്ലാപേരേയുമെന്നല്ല മുൻപറയപ്പെട്ട കാരണങ്ങൾ വിട്ടുനീങ്ങിയാൽ ആയവരേയും ഒരിക്കലും ബാധിക്കുകയില്ല. ഇവിടെ ഈ വർഗ്ഗത്തിൽ മുൻപറഞ്ഞ ദാരിദ്ര്യാദികാരണങ്ങളൊന്നുമില്ലാത്തവരിലും വേദാധ്യയനാദ്യഭാവം കാണുകകൊണ്ടും ഉപജീവനാർത്ഥം ഏതുപ്രവൃത്തിയും സ്വേച്ഛാസഞ്ചാരവും എന്നു പറഞ്ഞിരിക്കകൊണ്ടും (ഭാരതം മോക്ഷധർമ്മം, ഹിംസാനൃതക്രിയാലുബ്ധാ സർവ്വകർമ്മൊപജീവിനഃ ത്യക്തസ്വധർമ്മ നിഷ്ഠാംഗാസ്തെദ്വിജാ ശൂദ്രതാം ഗതാഃ) എന്ന പ്രകാരമെന്നൊ ആയിരിക്കണം.

"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/26&oldid=215446" എന്ന താളിൽനിന്ന് ശേഖരിച്ചത്