താൾ:Pingala.djvu/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏതൊന്നുപാർത്താലും നേടേണ്ടോൾ തന്നെയെൻ
പൈതൃകസ്വത്താകും ബ്രഹ്മാനന്ദം!


XXXIII


148."മാനസമറ്റോൾ ഞാൻ വാസനപോയോൾ ഞാൻ ;
മായതൻ മാറാല മാറിയോൾ ഞാൻ ;   1090
ഷസ്വർഗ്ഗാതീത ഞാൻ സ്വാതന്ത്ര്യാരൂഢഞാൻ ;
ഇഷ്ടവും ദ്വിഷ്ടവും വിട്ടവൾ ഞാൻ;
സത്യം ഞാൻ; ജ്ഞാനം ഞാൻ; ശക്തി ഞാൻ; ശാന്തി ഞാൻ;

സത്തു ഞാൻ; ചിത്തു ഞാൻ; ആനന്ദം -ഞാൻ.
ബുദ്ധ ഞാൻ; സിദ്ധ ഞാൻ: ശുദ്ധ ഞാൻ; മുക്ത ഞാൻ;

ദഗ്ദ്ധമെൻ സർവസ്വം, ദഗ്ദ്ധം ദഗ്ദ്ധം !
വെന്നേൻ ഞാൻ; വെന്നേൻ ഞാൻ ;വെന്നേൻ ഞാൻ" - എന്നോതി-
യന്യമാം ഭാവനയേതുമെന്ന്യേ.
തന്നിലേ തന്നെക്കണ്ടാനന്ദിച്ചാനന്ദി-
ച്ചുന്നമ്രകന്ധരബന്ധുരയായ്.   1100

ഭൗമമല്ലാത്തൊരു ഭാസുരവർച്ചസ്സിൻ
ധാമമായ്, സംസാരപാരഗയായ് ,
ആ വിശാലാക്ഷിയാൾ മിന്നിനാൾ , മെയ്യാർന്ന
ജീവിതധന്യതയെന്നപോലെ.

149.അപ്പുണ്യവൈതാനപാവക ജ്യോതിസ്സിൻ
വിഷ്ഫുല്ലിങ്ഗോൽകരമെന്നപോലെ.

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/57&oldid=166523" എന്ന താളിൽനിന്ന് ശേഖരിച്ചത്