താൾ:Pingala.djvu/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നുകിൽ വർഷർത്തുകൂലങ്കഷൗഘകൾ ;
അല്ലെങ്കിൽ നൈദാഘസൈകതങ്ങൾ .
ഉള്ളതുമില്ലാതെയാവാൻതാൻ ഞങ്ങളെ-
ക്കള്ളച്ചൂതാടിപ്പൂ കാമദേവൻ !

XXIV


94.രാപ്പകൽത്തിവെട്ടിക്കൊള്ളതാൻ ഞാൻ ചെയ്തേൻ
വായ്പൊരു പിട്ടെല്ലാം കാട്ടിക്കാട്ടി.
കാശു കാശെന്നൊരു ഗാനമേ നിത്യമി-
ക്കാഞ്ചനക്കൂട്ടിലേത്തത്ത പാടു
പാടിനേ , നാടിനേൻ , തേടിനേൻ വീടരേ ;
നേടിനേൻ ഹാടകമാടനേകം .
എന്നിലേച്ചെമ്പാരും കാണരുതെന്നോർത്തോ
പൊന്നിൽ ഞാൻ മുക്കിനേനെൻ ശരീരം ?   720

വല്ലാതെ പാതകസിന്ധുവിൽ താഴാനോ
കല്ലാകും ഭാരമെൻ മെയ്യിൽ പൂണ്ടേൻ ?

95.ദാസിയോ ദാസികൃതാശേഷലോക ഞാൻ ?
ഹാ ! ശരി ! തൃഷ്ണയ്ക്കു ഗർഭദാസി !!
എന്നെയിട്ടാടിക്കും യന്ത്രികയാണവൾ
എന്നുയിർ തിന്നിടും കൃഷ്ണസർപ്പം !
എന്തുതാനേകട്ടെ : പിന്നെയും പിന്നെയും
'കൊണ്ടുവാ കൊണ്ടുവാ' -- എന്നുതന്നെ,
അപ്പിശാചുള്ളിൽ നിന്നാർക്കയാ,ണെന്നിൽനീ-
ന്നിപ്പിണിയെന്നുതാൻവിട്ടുമാറും ?   730

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/40&oldid=166505" എന്ന താളിൽനിന്ന് ശേഖരിച്ചത്