താൾ:Pingala.djvu/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തദ്ദിവ്യവിഗ്രഹമമ്മട്ടിൽ വന്ദിപ്പ-
തദ്ദിക്കിൽ വാഴ്വോർതൻ സമ്പ്രദായം.
അപ്പടിക്കമ്മുറിതന്നിലുമുണ്ടായി
കൽപ്രതിച്ഛന്ദത്തിൻ സന്നിധാനം.

89.പിങ്ഗളയപ്പടം കൈകൂപ്പിയോളല്ല :
കൺകൊണ്ടു നോക്കിയോളല്ല തെല്ലും :   670

അങ്ങനെയൊന്നിനൊട്ടാശിപ്പോൾ പോലുമ :-
ല്ലങ്ങ,താർ തൂക്കിയോ-തൂങ്ങിപ്പോന്നു ,
പെട്ടെന്നു ചെന്നടുതിതീടിനാൾ പാണിയാൽ :
ദൃഷ്ടിയാൽ വീക്ഷിച്ചാൾ ഭക്തിപൂർവ്വം :
വീഴ്ത്തിനാൾ ബാഷ്പനീർ തന്ന്വിയച്ചിത്രത്തെ-
ച്ചേർത്തണച്ചീടീനാൾ മാർത്തടത്തിൽ .

90.മുന്നിലേ മേശമേൽ മോഹനമച്ചിത്രം
വിന്ന്യസിച്ചൊന്നിലും നോക്കിടാതെ ,
അക്കളവാണിയാളോതിനാൾ പിന്നെയും
ഗദ്ഗദരമ്യമാം വാക്കിവണ്ണം:-   680


XXIII


91."ഏതൊന്നു നേടുവാൻ ഞാനുരുക്കൂട്ടിനേൻ
പാതകബീജമിപ്പണ്യദ്രവ്യം ?
ഭോഗമെന്നൊന്നേതു ഞങ്ങൾക്കു ? വേശ്യകൾ
ലോകത്തിലസ്നേഹദീപികകൾ .

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/38&oldid=166502" എന്ന താളിൽനിന്ന് ശേഖരിച്ചത്