താൾ:Pingala.djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

81.ഇപ്പുഷ്ണലോഡുക്കൾ സോദരിക്കിരാവിൽ
സൽപഥം കാട്ടുവാൻ വന്നതല്ലോ !
സന്താപബാഷ്പത്തിൻ ബിന്ദുക്കളല്ലവ.
സന്താനശാഖിതൻ പൂക്കളത്രെ !
ഉമ്പരാരിച്ചു വീണതോ ? വീഴട്ടേ
നിൻപദമാകിന നിരലരിൽ !


XXI

 
82.ഓർക്കയായോമലാൾ ചേടിതന്നന്ത്യോക്തി :-
"ആക്കൊച്ചുപെണ്ണെന്നോടെന്തോന്നോതി ?-   630
ദൈവത്തെയോർക്കണേ !" - ഇന്നത്തേപ്പോക്കിന്നു
ദൈവമൊന്നില്ലെന്നു തോന്നുന്നീല
കാരണസാമഗ്രി പുഷ്കലമായിട്ടും
കാർയ്യ്യത്തിന്നങ്കുരം കാണ്മിലല്ലോ !

83.ചിത്തം താൻ, ബുദ്ധിതാ , നക്ഷം താൻ ഹസ്തം താൻ
മർത്ത്യന്നു മന്ദാരമെന്നിരുന്നാൽ-
വാരുറ്റോരാശയം വല്ലിക്കു പൂക്കുവാൻ
പൗരുഷം ചൈത്രർത്തുവെന്നിരുന്നാൽ-
ഈ രാവിലെൻഗതിയിങ്ങനെയാകേണ്ട ;
ധാരാളം വേറിട്ടൊന്നാവാം താനും:   640

84.നിശ്ചയം ഞാനിതിൽനിന്നൊന്നു കാണുന്നേ-
നിച്ചിത്രഗുപ്തൻ തൻജന്മനാളിൽ:-
ദൈവികമാമൊരു ചൈതന്യം വേറിട്ടു-
ണ്ടീ വിശ്വഭാണ്ഡത്തിന്നേകാധാരം;

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/36&oldid=166500" എന്ന താളിൽനിന്ന് ശേഖരിച്ചത്