താൾ:Pingala.djvu/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞാൻ കൊന്ന മർത്യർതൻ പ്രേതത്തിലല്ലയോ
ഞാൻ കാറിത്തുപ്പുന്നു ? ശാന്തം പാപം !   580

XIX

76.പാപമോ ? ഭാമിനിപങ്ഗക്തിയിൽ മറ്റേവൾ
പാപത്തിൻ ബീജോർവി ഞാനല്ലാതെ ?
പേർത്തും ഞാനെത്ര പേർക്കെനങ്ഗസ്പർശത്താ-
'ലുർദ്ധ്വത്തി' ലാക്കിനേനൂർദ്ധ്വയാനം !
ശ്രീലരാംപുരുഷർക്കെത്രപേർക്കെൻ കയ്യാൽ
ശിലാംശുകാക്ഷേപമാചരിച്ചേൻ !
ശ്രീദരാമേവരെപ്പട്ടിണിക്കോലത്തിൽ
വ്യാധിമുദ്രാങ്കിതരാക്കിവിട്ടേൻ !
ഹാ ! നിത്യമേവർതൻ കർദ്ദമക്കൂട്ടാലെൻ
തൂനെറ്റിക്കസ്തൂരിപ്പൊട്ടുതൊട്ടേൻ !   590

ഏവർതൻ ഹൃദ്രക്തം നിഷിഡനംചെയ്തു
യാവകം തേച്ചേനെന്നങ്ഘ്രികളിൽ !
മൽബാഹുവല്ലരി രാപ്പകലെത്രപേ-
ർക്കുൽബന്ധനത്തിനന്നു രജ്ജുവായി !!
സാദ്ധ്വികളേവർതൻ കണ്ണുനീർമുത്തിനാൽ
തീർത്തേനെൻ കണ്ഠാലങ്കാരഹാരം !
അന്നല്ലാർതൻ ശാപനിലാബ്ജപത്രമെൻ
കർണ്ണാവതംസമായെത്ര പൂണ്ടേൻ !

77. അക്രമം-പൂന്തേനിൽ മുക്കിന ഖഡ്ഗമായ് ;
ശർക്കരയാട്ടിന കല്ലുചക്കായ് :   600

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/34&oldid=166498" എന്ന താളിൽനിന്ന് ശേഖരിച്ചത്