താൾ:Pattukal vol-2 1927.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശ്രികൃഷ്ണദുതു ധന്യരായ സൂതന്മാരോടൊത്തു ഞാ- നെന്നൊരു കാലം വാഴുന്നു ദൈവമേ എന്നീവണ്ണം പറഞ്ഞു കരയുമ്പോ- ളിന്രസോദരനേവമരുൾ ചെയ്തു ദൈന്യമാശു കളക മനോഹരേ മാന്യരായ സുതന്മാരെയോർക്കെടോ ഇന്നു നമ്മുടെ ഫൽഗുനൻ കോപിച്ചാ- ലിന്ദുശേഖരൻപോലും ഭയപ്പെടും മന്നിടങ്ങളഖിലം ജയിപ്പതി- നുന്നതനായ ഭീമനും പോരുമേ എന്നതുകൊണ്ടു ഗാന്ധാരീപുത്രരെ കൊന്നൊടുക്കുവാനെന്തൊരു വൈഷമ്യം ഒന്നുകൊണ്ടും വിഷാദിക്ക വേണ്ട നീ വന്നുകൂടും മനോരഥമാകവേ നന്ദനന്ദനൻ ദുഖങ്ങളീവണ്ണം നന്ദിയോടെ പറഞ്ഞു കളഞ്ഞുടൻ പാർത്ഥിപന്മാരെക്കൊണ്ടു നിറഞ്ഞുള്ള ധാർത്തരാഷ്ട്രസഭാന്തരം പ്രാപിച്ചു സതിതമനായ കൃഷ്ണനെ കണ്ടപ്പോ- ളുത്ഥാനംചെയ്തു കൗരവനന്ദനൻ ഉത്തമാസനം നൽകി വിരവോടെ സത്വരം ബഹുമാനിച്ചിരുത്തിനാൻ ചിത്തമോദേന തങ്ങളിലോരോരോ വൃത്താന്തങ്ങൾ പറഞ്ഞൊരനന്തരം

മർത്ത്യരൂപം ധരിച്ചൊരു കൃഷ്ണനോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/79&oldid=166463" എന്ന താളിൽനിന്ന് ശേഖരിച്ചത്