Jump to content

താൾ:Pattukal vol-2 1927.pdf/368

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാട്ടുകൾ

അംബുജബാണാരിദേവൻതാനും
മുപ്പത്തുമുക്കോടി ദേവകളൊക്കവേ
തത്ഭക്തന്മാരായി വന്ദിയ്ക്കുന്നു
വിപ്രന്റെ പുത്രന്മാരേയും ഭഗവാന്റെ
തല്പേ ശയിയ്ക്കുന്ന കാണായ് വന്നു
ശ്രീദേവി തന്റെ മുലയും കുടിക്കുന്നു
ഭൂദേവബാലന്മാർ ക്രീഡിയ്ക്കുന്നു
പത്താം കുമാരനെ മാർവ്വത്തു ചേർത്തുടൻ
പൊൽത്താർമകൾ മുല നൽകീടുന്നു
നാലാണ്ടു മയ്യാണ്ടു പുക്കു കുമാരന്മാർ
ത്രൈലോക്യനാഥന്റെ മെത്തതന്മേൽ
ചെന്നു കരേറുമിറങ്ങും പതുക്കവേ
പിന്നെത്തിരുമടി ചെന്നിരിയ്ക്കും
പന്നഗരാജനവൻ തന്റെ ദേഹത്തിൽ
ചെന്നു കരേറുന്നു ബാലന്മാരും
ഘോരമായുള്ള ഫണത്തിൻ മുകളേറി
സ്വൈരമായ് വാഴുന്നു ബാലകന്മാർ
ശ്രീവാസുദേവനും കുന്തീതനയനും
വൈകുണ്ഠം തന്നിലും ചെന്നിറങ്ങി
തേരിന്മൽ നിന്നങ്ങിറങ്ങീട്ടിരുവരും
ചേരുന്ന വണ്ണം സ്തുതിച്ചിടുന്നു
ലോകേശനാഥനാം നാരായണസ്വാമി
തന്റെ തിരുമുമ്പിൽ ചെന്നു മെല്ലേ
വിഷ്ണുഭഗവാനുമന്നേരം മെല്ലവേ
കൃഷ്ണാർജ്ജനന്മാരെ തൃക്കണാപാർത്തു.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/368&oldid=166292" എന്ന താളിൽനിന്ന് ശേഖരിച്ചത്