കൎമ്മ നിൎവഹിച്ചത്. അന്നു ആ ദേശക്കാർ ഒരുത്സവദിവസം പോലെ കൊണ്ടാടി. മനോഹരമായ ആ ഗ്രാമപ്രദേശവും രാഘവനും മറ്റും നടത്തുന്ന ജനക്ഷേമകരങ്ങളായ പ്രവർത്തനങ്ങളും മന്ത്രിയെ ആകഷിച്ചു. ഈ ഗ്രാമം നമ്മുടെ നാട്ടിനുതന്നെ ഒരു മാതൃകയാണെന്നു അദ്ദേഹം സംഭാഷണത്തിനിടയിൽ പറഞ്ഞു. അതീവ സന്തുഷ്ഠനായാണു മന്ത്രി രാജധാനിയിലേക്കു മടങ്ങിയത്.
ആ ദിവസം രാമപുരത്തു വേറൊരു വിശേഷം കൂടി ഉണ്ടായി. അതു തീത്ഥയാത്ര പോയിരുന്ന കിട്ടു ആശാൻ പ്രത്യാഗമനമായിരുന്നു. അണ്ണാവിക്കും രാഘവനും മൈഥിലിക്കും എന്നു വേണ്ട ആ നാട്ടിലുള്ള സകലർക്കും ആശാന്റെ വരവ് അത്യാഹ്ളാദപ്രദമായിരുന്നു.
അന്നു രാത്രി പൂവത്തൂർ മാളികയിൽ നടന്ന ഗൃഹ സദസ്സ് ഉൽസാഹവും സൗഭാഗ്യവും തികഞ്ഞതായിരുന്നു. അഞ്ചു സംവത്സരക്കാലത്തെ വിദേശവാസവൃത്താന്തങ്ങൾ ആശാൻ എല്ലാവരേയും വർണ്ണിച്ചു കേൾപ്പിച്ചു. ഒടുവിൽ അണ്ണാവിയുടെ നിർബന്ധപ്രകാരം അദ്ദേഹം സ്വന്തം പൂൎവകഥ അന്നു ആദ്യമായി വെളിപ്പെടുത്തി.