വെയിലാറി; ചക്രവാളവും സൂര്യബിംബവും തമ്മിൽ അടുക്കുവാൻ രണ്ടു നുകപ്പാടു അകലമേയുള്ളു. ശരൽക്കാലസായംസന്ധ്യയുടെ സാമീപ്യത്തിൽ സൂര്യബിംബത്തിൽ നിന്നു തങ്കരശ്മികളുടെ ഛായ വീശിത്തുടങ്ങി ഉല്ലാസകരമായ ഈ സമയത്ത് അണ്ണാവി മുതൽപേർ രാഘവന്റെ രോഗം ആപൽക്കരമാവാതെ സുഖപ്പെടുത്താൻ അനുഗ്രഹിച്ച രാമപുരത്തു ഭഗവാൻ സന്നിധിയിലേക്കു പുറപ്പെട്ടു. പൂവത്തൂർ നിന്നു രാമപുരത്തെ പുരാതനമായ ഒരു വലിയ നടയ്ക്കാവുള്ളതിൽ കൂടി, അത്യുന്മേഷത്തോടുകൂടിത്തന്നെങ്കിലും, ശരീരത്തിനും അധികം ആയാസം ഉണ്ടാക്കാത്ത സാവധാനഗതിയിലാണ് അവർ നടന്നു പോയതു. അണ്ണാവിയും ആശാനും പറയർ, പുലയർ മുതലായ അധഃകൃതവൎഗ്ഗക്കാരെ തീണ്ടൽ വൎഗ്ഗക്കാരായി തള്ളിക്കളഞ്ഞിരിക്കുന്നതിന്റെ കാരണങ്ങളേയും, ഗുണദോഷങ്ങളേയും കുറിച്ചു പലതും സംസാരിച്ചുകൊണ്ടു മുമ്പേ നടന്നിരുന്നു. അവരുടെ പിറകേ അമ്മയുടെ കൈയും പിടിച്ചുകൊണ്ട് മൈഥിലി ചില വൃക്ഷങ്ങൾ പൂത്തും, ചിലത് തളിത്തും, ചിലത് ഇലകൾ കൊഴിച്ചും, മറ്റു ചിലതു പുഷ്പങ്ങൾ പൊഴിച്ചും നിൽക്കുന്നതുകണ്ട് ആ വൃക്ഷങ്ങളിൽ തത്തിക്കളിച്ചിരുന്ന കിളികളെപ്പോലെ കളകളമായി ചിലച്ചുകൊണ്ടു നടന്നിരുന്നു. മകളെ ഇടയ്ക്കിടയ്ക്കു സംഭാഷണത്തിനു ഉൽസാഹി
താൾ:Panchavadi-standard-5-1961.pdf/84
ദൃശ്യരൂപം