വൻ ആശ്ചൎയ്യത്തോടും പരിഭ്രമത്തോടും കൂടി അതുവാങ്ങി നോക്കി. അതൊരു മുദ്രപ്പത്രമായിരുന്നു. അതിൽ എന്താണു് എഴുതിയിരിക്കുന്നതെന്നറിയാനായി അവൻ അതു ജാഗ്രതയോടുകൂടി വായിച്ചു. ആശാൻ നന്താവനത്തിനു കിഴക്കുവശവും, മതിലിച്ചിറയുടെ വടക്കുവശവുമായി കിടക്കുന്ന 20 ഏക്കർ രാഘവന്റെ പേരിൽ രാമപുരം ദേവസ്വത്തിൽനിന്നും 1080 പണത്തിനും പതിച്ചുകൊടുക്കുന്ന ആധാരമാണ് ആശാൻ രാഘവനു സമ്മാനിച്ചത്. രാഘവന്റെ ഹൃദയം തുടിച്ചു തുടങ്ങി. വളരെ നാളായി അവന്റെ ഹൃദയത്തിൽ വളർന്നു വന്ന ഒരു മോഹം സഫലമായതിൽ അവനുണ്ടായ സന്തോഷം അനല്പമായിരുന്നു.
ആ:--"ഈ സ്ഥലം പുതുവൽ പതിച്ചു കിട്ടണമെന്നു രാഘവനു താല്പൎയ്യമുണ്ടായിരുന്നു. ഇല്ലേ???
രാഘവൻ:--"കുറെ നാളായി ഈ ആഗ്രഹം എന്നെ വല്ലാതെ വലച്ചുകൊണ്ടിരുന്നു. ആശാന്റെ ഔദാര്യം കൊണ്ട് ഇത്രവേഗം അതു സാധിച്ചു."
ആശാൻ:-- "രാഘവൻെറ പണം കൊണ്ടാണു് ഈ ആധാരം വാങ്ങിയത്. രാഘവൻ മൂന്നാണ്ടത്തെ ശമ്പളമാണു അതിൽ കാണുന്ന അൎത്ഥം. വരൂ നമുക്കു രാഘവൻ പുതുവൽ സ്ഥലം പരിശോധിച്ചുനോക്കാം."
ആശാനും രാഘവനും കൂടി പുതുവൽ സ്ഥലം നോക്കാനായി പുറപ്പെട്ടു. അവരുടെ പിന്നാലെ ചടയനും പുറപ്പെട്ടു.
ചടയൻെറ സുഖക്കേടു നിശ്ശേഷം ശമിച്ചിട്ടില്ലെങ്കിലം, അവനു ആശാനും രാഘവനും വിചാരിച്ചിടത്തോളം ക്ഷീണത ഉണ്ടായിരുന്നില്ല, എത്രയോ തവണ ആ