Jump to content

താൾ:Panchavadi-standard-5-1961.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
98

വന്റെയും സ്ഥിതി അന്വേഷിക്കാമെന്ന് വിചാരിച്ചു് മടങ്ങിവന്നതാണു്. ഈ മടക്ക യാത്രയിൽ ചടയൻ പെങ്ങളേയും കണ്ടുകൂടി. അവരേയും കൂടി ചടയൻറ അടുക്കലേക്കു കൂട്ടിക്കൊണ്ടുവന്നു. ചടയനു അവൻ അമ്മയേയും പെങ്ങളേയും കണ്ടപ്പോഴുണ്ടായ ആനന്ദം വായനക്കാർ ഊഹിച്ചറിയാമല്ലോ.

മൈഥിലീരാഘവന്മാർ പരസ്പരാനുരാഗം ഉള്ളവരായിത്തീൎന്നു എങ്കിൽ അതെങ്ങനെയെന്നു വിസ്തരിച്ചിട്ടാവശ്യമില്ലാത്തവണ്ണമാണു് അവരുടെ കഥ ഇതു വരെ തുടൎന്നുവന്നതു്. അവരെത്തമ്മിൽ ദാമ്പത്യബന്ധത്തിൽ ഏർപ്പെടുത്തുന്നതിനു അണ്ണാവിയുടേയും ഭാൎയ്യയുടേയും മനസ്സിൽ ഒരു ചെറിയ സന്ദേഹം മാത്രമെ ഉണ്ടായിരുന്നു. അതു രാഘവന്റെ കുലം ഏതെന്നുള്ള ശങ്ക മാത്രമായിരുന്നു. ആശാന്റെ കഥാവിസ്കാരം ആ ശങ്കയേയും അപാകരിച്ചു.

അവർ തമ്മിലുള്ള വിവാഹം ആയാണു. മേട മാസത്തിൽ മന്ത്രി മുതലായ പല പ്രമാണപ്പെട്ട ഉദ്യോഗസ്ഥന്മാരുടേയും മറ്റ് മാന്യന്മാരുടേയും സാന്നിദ്ധ്യത്തിൽ മംഗളമായിക്കഴിഞ്ഞു. സമാനഗുണമായ വധു വരന്മാരുടെ ചേർച്ച കണ്ട് സകല ആളുകളും അവരെ അഭിനന്ദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. സൗഭാഗ്യങ്ങളോടും കൂടി അവർ ദീർഘകാലം ജീവിച്ചിരുന്നു.

ശുഭം
"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/102&oldid=220732" എന്ന താളിൽനിന്ന് ശേഖരിച്ചത്