ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Padyatharavali - Bhagam 3 Nalam Pathipp.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-6-


സ്നേഹം..
_________
സ്നേഹത്തിൽ നിന്നുദിക്കുന്നു- ലോകം
സ്നേഹത്താൽ വൃദ്ധി തേടുന്നു
സ്നേഹം താൻ ശക്തി ജഗത്തിൽ-
സ്വയം സ്നേഹം താനാനന്ദമാർക്കും.

ആശാൻ



യാതൊന്നും ദൈവത്തിനു മൂർത്തി പോലും,
യാതൊന്നു വിശ്വത്തിനു തൂണു പോലും,
യാതൊന്നും മോക്ഷത്തിനു കോണിപോലും
ആ സ്നേഹ മാസ്നേഹമഹോ ജയിപ്പൂ!

പൗരുഷം
_________
ചേണുറ്റ പൗരുഷമീമലമേലൊരു
മാണികൃമാളിക തീർത്തുവല്ലോ:
 
ഉൽഗ്ഗതി ലാക്കാക്കിജ്ജന്മം നയിക്കുകിൽ
സ്വർഗ്ഗത്തിലെത്തും പിപീലികയും.

ആപത്ത്
_________
ആപത്തു ഭാവിയിലിരിക്കുവതായഭാഗ്യ-
ദീപത്തിനുള്ള നിഴലാണുഴലായ്കതിങ്കൽ.
   

വള്ളത്തോൾ
____:*:_____
"https://ml.wikisource.org/w/index.php?title=താൾ:Padyatharavali_-_Bhagam_3_Nalam_Pathipp.pdf/36&oldid=222741" എന്ന താളിൽനിന്ന് ശേഖരിച്ചത്